എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അവസാന ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പൊതുമേഖല സ്ഥാപനം

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 18 നിശ്ചയിച്ചിരിക്കയാണ് പെട്രോനെറ്റ് എല്‍എന്‍ജി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. കമ്പനി ഓഹരി നിലവില്‍ 226.35 രൂപയിലാണുള്ളത്.

52 ആഴ്ച ഉയരം 242.25 രൂപയും താഴ്ച 195.75 രൂപയുമാണ്. വിപണി മൂല്യം 33952.50 കോടി. ഓഹരി ഒരു വര്‍ഷത്തില്‍ 5 ശതമാനവും 2 വര്‍ഷത്തില്‍ 5 ശതമാനവും 3 വര്‍ഷത്തില്‍ 7 ശതമാനവുമുയര്‍ന്നു.

 819 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണിത്.

വരുമാനം 18 ശതമാനം ഉയര്‍ന്ന് 11656.38 കോടി രൂപയായപ്പോള്‍ ഇബിറ്റ 26 ശതമാനം ഉയര്‍ന്ന് 1181.9 കോടി രൂപയിലെത്തി. മാര്‍ജിന്‍ 330 ശതമാനം ഉയര്‍ന്ന് 10.1 ശതമാനമായിട്ടുണ്ട്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 31 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സ്റ്റാന്റലോണ്‍ ബേസിസില്‍ അറ്റാദായം 790 കോടി രൂപയാണ്. എല്‍എന്‍ജി (ദ്രവീകൃത പ്രകൃതിവാതകം) വിലയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് പാദത്തില്‍ ലാഭ വര്‍ദ്ധന.

X
Top