Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

പിടിസി എനർജി വാങ്ങാനുള്ള ഓഎൻസിജിയുടെ ബിഡ് അംഗീകരിച്ചു

25 കോടി രൂപയ്ക്ക് പിടിസി എനർജി ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ഒഎൻജിസിയുടെ ബിഡ്ഡിന് വ്യാഴാഴ്ച നടന്ന ബോർഡ് യോഗത്തിൽ പിടിസി ഇന്ത്യ അംഗീകാരം നൽകി.

“ഒക്ടോബർ 19ന് നടന്ന ബോർഡ് മീറ്റിംഗിൽ പിടിസി ഇന്ത്യ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള പിടിസി എനർജി ലിമിറ്റഡ് (PEL) 925 കോടി രൂപയുടെ മൂല്യത്തിന്റെ ഇക്വിറ്റിയിൽ ഏറ്റെടുക്കുന്നതിന് ഓഎൻസിജി ലിമിറ്റഡ് സമർപ്പിച്ച ബിഡ് അംഗീകരിച്ചു.

ഏറ്റെടുക്കൽ നടപടിക്ക് ബാധകമായ നിയന്ത്രണങ്ങൾ അനുസരിച്ച് പിടിസി ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്ന് കമ്പനി പറഞ്ഞു. രാജീവ് രഞ്ജൻ ഝായെ നോൺ എക്‌സിക്യൂട്ടീവ് നോമിനി ഡയറക്ടറായും മനോജ് കുമാർ ജാവറിനെ അതിന്റെ ഡയറക്ടറായും (കൊമേഴ്‌സ്യൽ & ഓപ്പറേഷൻസ്) നിയമിക്കുന്നതിന് പിടിസി ഇന്ത്യ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.

ഉയർന്ന വരുമാനത്തിന്റെ പിൻബലത്തിൽ പവർ ട്രേഡിംഗ് സൊല്യൂഷൻസ് പ്രൊവൈഡർ അതിന്റെ ഏകീകൃത അറ്റാദായം 2024 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ 5.62% വർധിച്ച് 142.70 കോടി രൂപയായി രേഖപ്പെടുത്തി. 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 135.10 കോടി രൂപയാണെന്ന് കമ്പനി അറിയിച്ചു.

അവലോകന പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം, മുൻ വർഷം രേഖപ്പെടുത്തിയ 4,310.74 കോടി രൂപയിൽ നിന്ന്, 4,863.46 കോടി രൂപയായി ഉയർന്നു പിടിസി ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ പിടിസി എനർജി ആസ്തി അടിത്തറ വികസിപ്പിക്കുന്നതിനായി 2008-ൽ രൂപീകരിച്ച ഒരു കമ്പനിയാണ്. അതിൽ കൽക്കരി ഇറക്കുമതിയും കയറ്റുമതിയും, വൈദ്യുതി ഉത്പാദനം, വൈദ്യുതി വിതരണം എന്നിവ ഉൾപ്പെടുന്നു.

ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 288.8 മെഗാവാട്ട് ശേഷിയുള്ള കാറ്റാടി പദ്ധതികൾ കമ്പനി കമ്മീഷൻ ചെയ്തിട്ടുണ്ട്.

X
Top