
ബെംഗളൂരു: ഡച്ച് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ പ്രോസസ്, യൂബറിന്റെ എതിരാളി റാപ്പിഡോയില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു. നേരത്തെ വാഗ്ദാനം ചെയ്ത 200 മില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലാണിത്.
രണ്ട് ഭാഗങ്ങളായാണ് നിക്ഷേപം. മൂലധന നിക്ഷേപമായി 1032 കോടി രൂപയും ഓഹരിയിനത്തില്‍ 1968 കോടി രൂപയും. പ്രോസസിന് പുറമെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം ആക്‌സലും നിക്ഷേപമിറക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
പ്രൊസസിനും ആക്‌സലിനും ഓഹരി പങ്കാളിത്തമുള്ള സ്വിഗ്ഗി നേരത്തേ റാപിഡോയില്‍ നിന്ന് പിന്മാറിയിരുന്നു.. റാപ്പിഡോ ഫുഡ് ഡെലിവറി ആപ്പായ ഓവ്ണ്‍ലി ലോഞ്ച് ചെയ്തതിനെത്തുടര്‍ന്നാണിത്. 2015 ല്‍ പവന്‍ ഗണ്ടാപള്ളി, റിഷികേഷ് എസ്ആര്‍ അരവിന്ദ് സങ്ക എന്നിവര്‍ ചേര്‍ന്നാണ് റാപ്പിഡോ സ്ഥാപിക്കുന്നത്.