രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ഗ്രാമീണ മേഖലയിൽ വായ്പാവിതരണം കൂട്ടാൻ നിർദേശം

ന്യൂഡൽഹി: ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി.

മൊത്തത്തിൽ മുൻഗണനാ മേഖലകൾക്കുള്ള വായ്പ (പ്രയോരിറ്റി സെക്ടർ ലെൻഡിങ്) ടാർഗറ്റിനു മുകളിലാണെങ്കിലും കൃഷി അടക്കമുള്ള ഉപവിഭാഗങ്ങളിൽ ലക്ഷ്യം കൈവരിച്ചിട്ടില്ല.

കാർഷിക മേഖലയിൽ ചെറുകിട കർഷകർക്കും ചെറു സംരംഭങ്ങൾക്കും പ്രത്യേക ഊന്നൽ നൽകണമെന്ന് കേന്ദ്രം നിഷ്കർഷിച്ചു. ഇന്നലെയാണ് ധനമന്ത്രിയുടെ അധ്യക്ഷതയിൽ പൊതുമേഖലാ ബാങ്കുകളുടെ യോഗം ചേർന്നത്.

വഴിയോരകച്ചവടക്കാർക്ക് 10,000 രൂപ ഈടുരഹിത വായ്പ നൽകുന്ന പിഎം സ്വനിധി പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നൽകിയ ടാർഗറ്റ് കൈവരിക്കാനും നിർദേശമുണ്ട്. റീജനൽ റൂറൽ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്താൻ ഓഗസ്റ്റ് വരെ ധനമന്ത്രി വിവിധയിടങ്ങളിൽ യോഗങ്ങൾ നടത്തും.

2022–23ൽ പൊതുമേഖലാ ബാങ്കുകൾക്ക് മൊത്തത്തിൽ 1.05 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായെന്ന് ധനമന്ത്രി അറിയിച്ചു. 2014നെ അപേക്ഷിച്ച് ലാഭം മൂന്നിരട്ടിയായി.

ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 4.97 ശതമാനമായെന്ന് മന്ത്രി അറിയിച്ചു.

X
Top