മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും

ന്യൂഡൽഹി: യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത മുമ്പ് പുറത്തുവന്നിരുന്നു. എന്നാല്‍ ആര്‍ബിഐയും ധനമന്ത്രാലയവും ഈ തീരുമാനം ഇപ്പോള്‍ ഉപേക്ഷിച്ചതുപോലെയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

നിരക്ക് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിരവധി ചര്‍ച്ചകള്‍ മുമ്പ് നടത്തിയിരുിന്നു. യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്നതിന് ആര്‍ബിഐ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ അനുകൂലമായി തന്നെ നിലനിന്നു.

എന്നാല്‍ ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (CBDC) സ്വീകാര്യതയും ഉപയോഗവും മെച്ചപ്പെടുത്തുന്നതിലാണ് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

സര്‍ക്കാരിന്റെ പരിഗണനയിലില്ല

യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള രേഖ പത്രം (Discussion paper) 2022 ഓഗസ്റ്റ് 17ന് ആര്‍ബിഐ പുറത്തിറക്കിയിരുന്നു.

എന്നാല്‍ യുപിഐ പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യവും സമ്പദ് വ്യവസ്ഥയുടെ ഉല്‍പാദനക്ഷമത കൂട്ടുന്നതിനുമുള്ള ഒരു ഡിജിറ്റല്‍ സേവനവുമാണെന്നും ഇതിന് മറ്റ് നിരക്കുകള്‍ ഈടാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്ലെന്നും ഓഗസ്റ്റ് 21ന് ധനമന്ത്രി പറഞ്ഞിരുന്നു.

X
Top