പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

21 കമ്പനികളില്‍ പ്രൊമോട്ടര്‍മാര്‍, എഫ്ഐഐകള്‍, ഡിഐഐകള്‍ എന്നിവര്‍ പങ്കാളിത്തം ഉയര്‍ത്തി

മുംബൈ: ഓഗസ്റ്റ് 16 ന് 21 ഓഹരികളില്‍ പ്രമോട്ടര്‍, എഫ്‌ഐഐ, ഡിഐഐ നിക്ഷേപ വര്‍ദ്ധനവ് ദൃശ്യമായി.  ഈ സ്ഥാപനങ്ങളുടെ ദീര്‍ഘകാല സാധ്യതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അപൂര്‍വ്വതയായി ഈ വിന്യാസത്തെ വിപണി വിദഗ്ധര്‍ കാണുന്നു.

ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, സീ മീഡിയ കോര്‍പ്പറേഷന്‍, നഹര്‍ പോളി ഫിലിംസ്, ബന്ധന്‍ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍, റെയിന്‍ ഇന്‍ഡസ്ട്രീസ്, ധാംപൂര്‍ ഷുഗര്‍ മില്‍സ്, അംബിക കോട്ടണ്‍ മില്‍സ്, ആവാസ് ഫിനാന്‍ഷ്യേഴ്‌സ് എന്നിവയാണ് പ്രമോട്ടര്‍, എഫ്‌ഐഐ, ഡിഐഐ നിക്ഷേപം വര്‍ദ്ധിച്ച ശ്രദ്ധേയമായ ഓഹരികള്‍.

ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസില്‍ പ്രമോട്ടര്‍ പങ്കാളിത്തം 343 ബേസിസ് പോയിന്റുകളും ഡിഐഐ പങ്കാളിത്തം 500 ബേസിസ് പോയിന്റുകളും എഫ്‌ഐഐ പങ്കാളിത്തം 5 ബേസിസ് പോയിന്റുകളുമുയര്‍ന്നപ്പോള്‍ സീ ഹോള്‍ഡിംഗില്‍ ഇത് യഥാക്രമം 228 ബേസിസ് പോയിന്റുകളും 50 ബേസിസ് പോയിന്റുകളും 232 ബേസിസ് പോയിന്റുകളും ബന്ധന്‍ ബാങ്കില്‍ 94 ബേസിസ് പോയിന്റുകളും 161 ബേസിസ് പോയിന്റുകളും 2 ബേസിസ് പോയിന്റുകളുമാണ്.

അതേസമയം ഇതില്‍ യഥാക്രമം ആദ്യ രണ്ട് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 35 ശതമാനവും 30 ശതമാനവും ഇടിവ് നേരിട്ടു. ബന്ധന്‍ ബാങ്ക് 4 ശതമാനം ഉയര്‍ന്നു.

“ഇത്തരത്തിലുള്ള ഏകോപിത വാങ്ങല്‍ അപൂര്‍വമാണ്,” വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടര്‍ ക്രാന്തി ബത്തിനി പറഞ്ഞു. “പ്രമോട്ടര്‍മാര്‍ അവരുടെ ഓഹരികള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍, അത് ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. എഫ്‌ഐഐകളും ഡിഐഐകളും പങ്കെടുക്കുകയാണെങ്കില്‍, അത് കമ്പനിയുടെ ഇടത്തരം മുതല്‍ ദീര്‍ഘകാല ശക്തിയിലുള്ള വിശ്വാസം കൊണ്ടാണ്.”

X
Top