ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

റൂട്ട് മൊബൈല്‍ പ്രമോട്ടര്‍മാര്‍ ഓഹരി വില്‍ക്കുന്നു

മുംബൈ:പ്രൊമോട്ടര്‍മാര്‍ 57.56 ശതമാനം ഓഹരികള്‍ 5,922 കോടി രൂപയ്ക്ക് വില്‍ക്കുകയാണെന്ന് റൂട്ട് മൊബൈല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഓപ്പല്‍ എസ് എ ആണ് ഓഹരികള്‍ ഏറ്റെടുക്കുക.

ചന്ദ്രകാന്ത് ജെ ഗുപ്ത, രാജ്ദീപ് കുമാര്‍ സി ഗുപ്ത, സന്ദീപ് കുമാര്‍ ചന്ദ്രകാന്ത് ഗുപ്ത, രാജ്ദീപ് കുമാര്‍ ചന്ദ്രകാന്ത് ഗുപ്ത, രാജ്ദീപ് കുമാര്‍ ചന്ദ്രകാന്ത് ഗുപ്ത, ചന്ദ്രകാന്ത് ജഗന്നാഥ് ഗുപ്ത, ചമേലിദേവി ചന്ദ്രകാന്ത് ഗുപ്ത, സരിക ആര്‍ ഗുപ്ത, സുനിത എസ് ഗുപ്ത, സന്ദീപ് കുമാര്‍ ചന്ദ്രകാന്ത് ഗുപ്ത എന്നിവരാണ് വില്‍പ്പനക്കാര്‍. 1626.40 രൂപ നിരക്കിലാണ് ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്യുന്നത്.

രാജ്ദീപ് കുമാര്‍ ചന്ദ്രകാന്ത് ഗുപ്ത കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും മാനേജിംഗ് ഡയറക്ടറായും തുടരും. തൊഴില്‍ നിബന്ധനകളിലെ ഏത് പരിഷ്‌കരണവും കമ്പനിയുടെ ബോര്‍ഡ്, ഷെയര്‍ഹോള്‍ഡര്‍ അംഗീകാരത്തിന് വിധേയമായിരിക്കും. കൂടാതെ, ഗ്രൂപ്പിന്റെ സേവന (സിപാസ്) ബിസിനസ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമിന്റെ തലവനായി രാജ്ദീപ്കുമാറിനെ നിയമിക്കും.

X
Top