കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

രാജ്യം 7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ

മുംബൈ: പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍ കാണിച്ച് തുടങ്ങിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഒക്ടോബറിലെ ധനനയ അവലോകനം രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച 6.3 ശതമാനമായി കണക്കാക്കിയിരുന്നു. 2022-23 രണ്ടാം പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) ഡാറ്റ നവംബര്‍ അവസാനത്തോടെ പുറത്തുവിടും.

ഈ ഖാരിഫ് വിപണന സീസണിലെ അരിയുടെ മൊത്ത സംഭരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഗോതമ്പ് സംഭരണം കുത്തനെ ഇടിഞ്ഞിട്ടുണ്ടെങ്കിലും മികച്ച് കാലാവസ്ഥയും നല്ല റിസര്‍വോയര്‍ ജലസംഭരണ നിലയും ഉള്ളതിനാല്‍ റാബി വിതയ്ക്കല്‍ പ്രതിവര്‍ഷം ഉയര്‍ന്നുവരുന്നുണ്ട്.

ഭക്ഷ്യവില ഗണ്യമായി കുറഞ്ഞതിനാല്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറിലെ 7.41 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 6.77 ശതമാനമായി കുറഞ്ഞു. ഇത് ആര്‍ബിഐയുടെ ധനനയത്തില്‍ നിരക്ക് വര്‍ധന കുറയ്ക്കാന്‍ സഹായിച്ചേക്കാം.

ഈ വര്‍ഷം മെയ് മുതല്‍, എംപിസി പോളിസി റിപ്പോ നിരക്ക് 190 ബിപിഎസ് ഉയര്‍ത്തി 5.9 ശതമാനമാക്കി.

X
Top