തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഐസിസി

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില് പുതിയ മാറ്റങ്ങള് കൊണ്ടുവന്ന് ആഗോള ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ജൂണ് ഒന്നുമുതല് പുതിയ നിയമങ്ങള് പ്രാബല്യത്തില് വരും.

പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെയും വനിതാ ക്രിക്കറ്റ് കമ്മിറ്റിയുടെയും നിര്ദേശങ്ങള് ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്കാരങ്ങള് വരുന്നത്.

ആദ്യ മാറ്റം അമ്പയറിങ്ങുമായി ബന്ധപ്പെട്ടതാണ്. ടി.വി അമ്പയര്ക്ക് ഫീല്ഡ് അമ്പയര് ഇനിമുതല് സോഫ്റ്റ് സിഗ്നല് നല്കേണ്ടതില്ല. സോഫ്റ്റ് സിഗ്നലിന്റെ ആവശ്യമില്ലെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഐ.സി.സി വ്യക്തമാക്കി.

എല്ലാ തീരുമാനമെടുക്കുമ്പോഴും ഓള് ഫീല്ഡ് അമ്പയര് ടി.വി അമ്പയറുമായി ആശയവിനിമയം നടത്തണമെന്നും ഐ.സി.സി കൂട്ടിച്ചേര്ത്തു.

മറ്റൊരു പ്രധാന മാറ്റം ഹെല്മറ്റുമായി ബന്ധപ്പെട്ടതാണ്. ഫീല്ഡിലെ അപകടസാധ്യത കൂടുതലുള്ള എല്ലാ മേഖലയിലും താരങ്ങള് നിര്ബന്ധമായും ഹെല്മറ്റ് ധരിക്കണം.

പേസ് ബൗളര്മാരെ നേരിടുന്ന ബാറ്റര്മാര്, സ്റ്റംപ്സിനടുത്ത് നില്ക്കുന്ന വിക്കറ്റ് കീപ്പര്മാര്, ബാറ്റര്മാര്ക്ക് അടുത്തുനില്ക്കുന്ന ഫീല്ഡര്മാര് എന്നിവര് നിര്ബന്ധമായും ഹെല്മറ്റ് ധരിക്കണം.

ജൂണ് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട്-അയര്ലന്ഡ് ടെസ്റ്റ് മത്സരത്തിലൂടെ പുതിയ പരിഷ്കാരങ്ങള് പ്രാബല്യത്തില് വരും. അതിനുശേഷം നടക്കുന്ന ലോകടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിലും ഈ നിയമങ്ങള് നിര്ബന്ധമായും പാലിക്കണം.

ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഫൈനലില് മത്സരിക്കുന്നത്.

X
Top