യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

അടിസ്ഥാന വ്യവസായ മേഖലയില്‍ ഉത്പാദനം തളരുന്നു

കൊച്ചി: അടിസ്ഥാന വ്യവസായ മേഖലയിലെ ഉത്പാദനത്തില്‍ ഫെബ്രുവരിയില്‍ കനത്ത ഇടിവുണ്ടായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

എണ്ണ, പ്രകൃതി വാതക ഉത്പാദനത്തിലെ ഇടിവ് മൂലം ഫെബ്രുവരിയില്‍ അടിസ്ഥാന വ്യവസായ രംഗത്തെ വളർച്ച നിരക്ക് അഞ്ച് മാസത്തെ താഴ്ന്ന നിരക്കായ 2.9 ശതമാനത്തിലെത്തി.

ക്രൂഡോയില്‍ ഉത്പാദനം ഫെബ്രുവരിയില്‍ മുൻവർഷത്തേക്കാള്‍ 5.2 ശതമാനം കുറഞ്ഞു. പ്രകൃതി വാതക ഉത്പാദനത്തില്‍ ആറ് ശതമാനം ഇടിവുണ്ടായി.

വൈദ്യുതി ഉത്പാദനം ഫെബ്രുവരിയില്‍ 2.8 ശതമാനം ഉയർന്നു. സംസ്‌ക്കരിച്ച എണ്ണയുടെ ഉത്പാദനം മുൻവർഷത്തെ 8.3 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 0.8 ശതമാനമായി ഇടിഞ്ഞു.

സിമന്റ് ഉത്പാദനം 10.5 ശതമാനമായി കുറഞ്ഞെങ്കിലും സ്‌റ്റീല്‍ മേഖലയിലെ വളർച്ച 5.6 ശതമാനമായി ഉയർന്നു.

X
Top