കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഹിന്ദുസ്ഥാന്‍ യൂണിലിവറിൽ അത്ഭുതം സൃഷ്ടിക്കാന്‍ പാലക്കാടുകാരി പ്രിയ നായര്‍….

ന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്‌യുഎല്‍) പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പ്രിയ നായർ ചുമതലയേൽക്കുകയാണ്. 2025 ആഗസ്റ്റ് ഒന്ന് മുതൽ ഈ സ്ഥാനത്ത് ചുമതലയേൽക്കുന്ന പ്രിയ, ഒൻപത് പതിറ്റാണ്ടിലേറെ പാരമ്പര്യമുളള ഹിന്ദുസ്ഥാൻ യൂണിലിവറി(എച്ച് യു എൽ)ന്റെ ചരിത്രത്തിലെ ആദ്യ വനിതാ സിഇഒയാണ്. നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായര്‍. 92 വര്‍ഷം നീളുന്ന കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്ത് എത്തുന്നത്.

പൂനൈയിൽ നിന്നും എംബിഎ കരസ്ഥമാക്കിയത് ശേഷം 1995-ൽ മാനേജ്മെന്റ് ട്രെയിനിയായി ഹിന്ദുസ്ഥാൻ യൂണിലിവറിലെത്തിയ പാലക്കാട് സ്വദേശിനിയായ പ്രിയ, ബ്രാൻഡുകളുടെ വിപണനത്തിലൂടെയും വില്പനയിലൂടെയുമാണ് നേതൃനിരയിലേക്കെത്തുന്നത്. ഡവ്, റിൻ, കംഫർട് പോലുള്ള ജനപ്രിയ ബ്രാൻഡുകൾക്ക് പിന്നിലെ സജീവ പങ്കാളിയായി. 2014 മുതൽ 2022 വരെ ഹോം കെയർ, ബ്യൂട്ടി ആൻഡ് പെഴ്‌സണൽ കെയർ വിഭാ​ഗങ്ങൾ നയിച്ചു.

പിന്നീട് യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങളിൽ ഏകദേശം 12 മുതൽ 13 ബില്യൺ യൂറോ വരെ വരുമാനമുള്ള യൂണിലിവറിന്റെ ഗ്ലോബൽ ബ്യൂട്ടി & വെൽബീയിംഗ് ബിസിനസിന് നേതൃത്വം നൽകി. അവരുടെ നേതൃത്വത്തിൽ ആ വിഭാഗം വേഗത്തിൽ വളർന്നും വിപണിയിൽ ശക്തമായ സ്ഥാനം നേടി. ഉപഭോക്താക്കളെ ആഴത്തിൽ മനസ്സിലാക്കുന്നതും, ലക്ഷ്യത്തിലൂന്നിയ ബ്രാൻഡ് ബിൽഡിംഗുമാണ് അവരുടെ നേതൃശൈലിയെ വ്യത്യസ്തമാക്കുന്നത്. ഒരു നല്ല സ്രോതാവിനേ മികച്ച നേതാവാകാൻ സാധിക്കൂ എന്നതാണ് പ്രിയയുടെ കാഴ്ചപ്പാട്. ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റിലെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസം പ്രിയയുടെ യാത്രയിൽ കരുത്തേകി.

92 വർഷം പിന്നിട്ട ഒരു കമ്പനി, ആദ്യമായി ഒരു വനിതയെ സിഇഒയെ നിയമിച്ചതിലൂടെ രാജ്യത്തെ കോർപ്പറേറ്റ് തലത്തിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ് നല്കുന്നത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ, ആദ്യ ദിനം തന്നെ വിപണിയിലും ചലനമുണ്ടായി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരി വില 5 ശതമാനം വരെ വർധിച്ചു.

ലണ്ടനിൽ താമസിച്ച് പ്രവർത്തിച്ചിരുന്ന പ്രിയ, ഇപ്പോൾ പുതിയ സ്ഥാനം ഏറ്റെടുത്ത് രാജ്യത്തേക്ക് തിരികെയെത്തി കമ്പനിയെ നേരിട്ട് നയിക്കാൻ ഒരുങ്ങുകയാണ്. അവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ, പ്രീമിയം ഉൽപ്പന്നങ്ങൾ, ഗ്രാമീണ വിപണിയിലെ വ്യാപനം എന്നിവയെ കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിലയിരുത്തൽ. എഐ അടിസ്ഥിത വിതരണ ശൃംഖല മുതൽ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ വരെയുള്ള മേഖലകളിൽ ഊന്നൽ പ്രതീക്ഷിക്കാം.

രാജ്യത്തെ ഏറ്റവും വലിയ നിത്യോപയോഗ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിലിവര്‍. ഭക്ഷണം മുതല്‍ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ വരെ കമ്പനി പുറത്തിറക്കുന്നു. പുതിയ കാലത്തെ ബ്രാന്‍ഡുകളില്‍നിന്ന് കടുത്ത മത്സരം നേരിടുന്ന സമയത്താണ് പ്രിയയുടെ നിയമനമെന്നത് ശ്രദ്ധേയമാണ്.

X
Top