എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിന് യുഎഇ

ദുബായ്: യുഎഇയില് കൂടുതല് മേഖലകളില് സ്വദേശിവത്കരണം നടപ്പാക്കാന് തീരുമാനം. 20 മുതല് 49 ജീവനക്കാര് വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവില് അന്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില് സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.

20 ജീവനക്കാരുള്ള സ്ഥാപനങ്ങളില് അടുത്തവര്ഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികള്ക്ക് ജോലി നല്കണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയില് 96,000 ദിര്ഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

വാര്ത്താവിനിമയം, സാമ്പത്തിക സ്ഥാപനങ്ങള്, ഇന്ഷ്വറന്സ് മേഖല, റിയല് എസ്റ്റേറ്റ്, പ്രൊഫഷണല്, ടെക്നിക്കല് മേഖല, ഓഫീസ് നിര്വഹണം, ഭരണം, കല, വിനോദം, ഖനന മേഖല, ക്വാറികള്, വിദ്യാഭ്യാസം, ആരോഗ്യമേഖല, സമൂഹ്യ സേവനം, നിര്മ്മാണ മേഖല, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ഗതാഗതം, വെയര് ഹൗസ്, ഹോട്ടല്, റിസോര്ട്ട്, ടൂറിസം എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്ന പ്രധാന മേഖലകള്.

X
Top