എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യസംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍: പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണസംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി; കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടിഅടല്‍ പെന്‍ഷന്‍ യോജനയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏഴ് കോടി കടന്നു

25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രി

കൊട്ടാരക്കര: അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎസ്എംഇ സംരംഭക വർഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു.

10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു. സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനും ഐഎച്ച്ആർഡിയും ചേർന്ന് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുവാക്കളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ പരിശീലനം നൽകാനും ഉദ്ദേശിച്ചാണ് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

മിഷൻ 1000 പദ്ധതി വഴി ആയിരം എംഎസ്എംഇകളെ 4 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റാനാണ് സർക്കാർ ശ്രമം.‍

2016ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 5000 കടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

X
Top