ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങളുടെ വില ജനുവരി തൊട്ട് ഉയരും

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ജനുവരി തൊട്ട് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് കമ്പനി. വില 2 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം മോഡലുകള്‍ക്കും വാരിയന്റുകള്‍ക്കുമനുസരിച്ച് വിലയില്‍ വ്യത്യാസം വരും. നിര്‍മ്മാണ ചെലവ് തങ്ങള്‍ വഹിക്കുകയായിരുന്നെന്നും എന്നാല്‍ നിര്‍ണ്ണായകഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരായെന്നും കമ്പനി അറിയിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവാണ് നിര്‍മാണ ചെലവ് ഉയര്‍ത്തുന്നത്.
മാരുതി സുസുക്കിയും ഹീറോ മോട്ടോ കോര്‍പ്പും വാഹനങ്ങളുടെ വിലവര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.2023 ജനുവരി തൊട്ട് എല്ലാ മോഡലുകളുടേയും വില വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിക്കുകയായിരുന്നു. തങ്ങളുടെ വാഹനങ്ങളുടെ എക്‌സ് ഷോറൂം വില ഹീറോ മോട്ടോ കോര്‍പ് ഇതിനോടകം വര്‍ധിപ്പിച്ചു.
ഡിസംബര്‍ 1ന് ആയിരുന്നു വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നത്.

X
Top