ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆ ആഗോള കണ്ടെയ്‌നര്‍ ചരക്കുകൂലിയിലുണ്ടായത് 130% വര്‍ധന ◆

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില കൂടി

മുംബൈ: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില കൂടി. ഏപ്രിൽ 1 മുതൽ വില വർധിക്കുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വ്യക്തമാക്കിയിരുന്നു.

വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിച്ചു.

മരുന്ന് വില കഴിഞ്ഞ വർഷം 12 ശതമാനവും 2022ൽ 10 ശതമാനവും വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ വില വർധന. 2022-ലെ 2023-ലെ കലണ്ടർ വർഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും വില വർധന.

2024 മാർച്ച് 27 ലെ അറിയിപ്പ് പ്രകാരം, മൊത്തവില സൂചിക അടിസ്ഥാനമാക്കി നിർമ്മാതാക്കൾക്ക് എംആർപി വർദ്ധിപ്പിക്കാം, ഇതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ല.

പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-ലധികം മരുന്നുകളുടെ വില വർധിക്കും.

അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ നിർണായക മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുന്നു.

X
Top