പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

സിഗരറ്റ്, ബീഡി, പാൻമസാല എന്നിവയ്ക്ക് വിലയേറും

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി.

ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുകയിലയ്ക്കും പാൻ മസാലയ്ക്കുമുള്ള പുതിയ തീരുവകൾ. ഇത്തരം ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോമ്പൻസേഷൻ സെസ്സിന് പകരമാകും പുതിയ തീരുവകൾ.

പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ 40 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കും. ബീഡിക്ക് 18 ശതമാനം ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) ആയിരിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

ഇതിനെല്ലാം പുറമെ, പാൻ മസാലയ്ക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കും. അതേസമയം പുകയിലയ്ക്കും അനുബന്ധ ഉത്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവ ഏർപ്പെടുത്തും.

ചവയ്ക്കുന്ന പുകയില, ജർദ (ഒരുതരം സുഗന്ധവ്യജ്ഞനം) സുഗന്ധമുള്ള പുകയില, ഗുട്ക പാക്കിങ് മെഷീനുകൾ ( (Capacity Determination and Collection of Duty ) ചട്ടങ്ങൾ 2026 ഉം ധനകാര്യ മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം ചെയ്തു.

പാൻ മസാല നിർമ്മാണത്തിന് പുതിയ ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കാനും പുകയിലയ്ക്ക് എക്സൈസ് തീരുവ ഏർപ്പെടുത്താനും അനുവദിക്കുന്ന രണ്ട് ബില്ലുകൾ പാർലമെന്റ് ഡിസംബറിൽ അംഗീകരിച്ചിരുന്നു.

ഈ തീരുവകൾ നടപ്പാക്കുന്ന തീയതിയായി ഫെബ്രുവരി ഒന്ന് നിശ്ചയിച്ച് സർക്കാർ ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. നിലവിൽ വിവിധ നിരക്കുകളിൽ ഈടാക്കുന്ന നിലവിലെ ജിഎസ്ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ഇല്ലാതാകും.

X
Top