സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

വില്‍പനയില്‍ ഡിഎല്‍എഫിനേയും ഗോദ്‌റേജിനേയും മറികടന്ന് പ്രസ്റ്റീജ്

മുംബൈ: ഇന്ത്യയിലെ ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ 2026 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏകദേശം 53,000 കോടി രൂപയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചു. ഉപഭോക്താക്കള്‍ ബ്രാന്‍ഡഡ് കമ്പനികളെ പ്രത്യേകിച്ച് ആഡംബര, പ്രീമിയം ഭവനങ്ങളെ തെരഞ്ഞെടുക്കുന്ന ട്രെന്റ് തുടരുകയാണ്. കോവിഡാനന്തരം ഈ സെഗ്മെന്റ് സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുന്നു.

ബെംഗളൂരു ആസ്ഥാനമായ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രൊജക്ട്‌സ് ലിമിറ്റഡാണ് ഈ പ്രവണത കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. 12,126.4 കോടി രൂപയുമായി പ്രീ-സെയില്‍ നേടി വില്‍പനയില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ റിയാല്‍റ്റി സ്ഥാപനമായ ഡിഎല്‍എഫാണ് രണ്ടാം സ്ഥാനത്ത്. ബുക്കിംഗ് 11425 കോടി രൂപ.

മുംബൈ ആസ്ഥാനമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 7,082 കോടി രൂപയുടെ ബുക്കിംഗുമായി മൂന്നാം സ്ഥാനത്തും, 4,450 കോടി രൂപയുമായി ലോധ ഡെവലപ്പേഴ്സ് 2,640 കോടി രൂപയുമായി ഡല്‍ഹി-എന്‍സിആറിലെ സിഗ്‌നേച്ചര്‍ ഗ്ലോബല്‍ എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുമെത്തി.

28 ലിസ്റ്റഡ് റിയാല്‍റ്റേഴ്‌സിലെ 71 ശതമാനം ബുക്കിംഗും ആദ്യ അഞ്ച് ഡെവലപ്പര്‍മാരുടെ പ്രോപ്പര്‍ട്ടികളാണ്. കൂടാതെ ഇടത്തരം, പ്രദേശിക കമ്പനികളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.

X
Top