ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഗൂഗിള്‍ ഇന്ത്യയെ ഇനി പ്രീതി ലൊബാന നയിക്കും

ഡല്‍ഹി: ഗൂഗിള്‍ ഇന്ത്യയുടെ പുതിയ മാനേജറായും വൈസ് പ്രസിഡന്റായും പ്രീതി ലോബാനയെ നിയമിച്ചു. ഈ വര്‍ഷമാദ്യം ഏഷ്യാ-പസഫിക് മേഖലയുടെ പ്രസിഡന്റായി പ്രമോഷന്‍ ലഭിച്ച സഞ്ജയ് ഗുപ്തയുടെ പിന്‍ഗാമിയായിട്ടാണ് പ്രീതിയുടെ നിയമനം.

ഇടക്കാല മേധാവി റോമ ദത്ത ചോബെയെ മാറ്റിയാണ് എട്ട് വര്‍ഷമായി ഗൂഗിളില്‍ തുടരുന്ന പ്രീതിയെ നിയമിച്ചത്. മുമ്പ് ജിടെക് – പ്രോസസ്, പാര്‍ട്ണര്‍, പ്രസാധക പ്രവര്‍ത്തനങ്ങള്‍, പരസ്യ ഉള്ളടക്കം, ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വൈസ് പ്രസിഡന്റായി പ്രീതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയുടെ വില്‍പ്പനയും പ്രവര്‍ത്തനവും ഇനി പ്രീതി മേല്‍നോട്ടം വഹിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റവുമായുള്ള ഗൂഗിളിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തുകയായിരിക്കും പ്രീതിയുടെ പ്രധാന ചുമതലയെന്നും കമ്പനി അറിയിച്ചു.

ഇ-കൊമേഴ്സ്, ഫിന്‍ടെക്, ഗെയിമിംഗ്, മീഡിയ തുടങ്ങിയ മേഖലകളിലെ നവീകരണത്തെ ത്വരിതപ്പെടുത്തുകയാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.

നാറ്റ്വെസ്റ്റ് ഗ്രൂപ്പിലെ ഗ്ലോബല്‍ ഫിനാന്‍സ് സര്‍വീസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും മേധാവി, അമേരിക്കന്‍ എക്സ്പ്രസിലെ ഗ്ലോബല്‍ ബിസിനസ് സേവനങ്ങളുടെ വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലെ ബാങ്കിംഗ് സേവനങ്ങളുടെ മേധാവി, എഇസഡ്എന്‍ ഗ്രിന്‍ഡ്ലേയ്സ് ബാങ്കിലെ വ്യക്തിഗത വായ്പാ മേധാവി എന്നീ നിലകളിലും പ്രീതി പ്രവര്‍ത്തിച്ചിരുന്നു.

30 വര്‍ഷത്തിലധികം നീണ്ട തന്റെ കരിയര്‍ കാലയളവില്‍ നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചു.

X
Top