ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന: ആപ്പുമായി പേടിഎം

കൊച്ചി: പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, പിഎം ആയുഷ് മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയെപ്പറ്റിയുള്ള ആനുകൂല്യങ്ങളും അതിനുള്ള യോഗ്യതകളും അറിയുന്നതിനുള്ള പുതിയൊരു ആപ് പേടിഎം അവതരിപ്പിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആരോഗ്യ യോജന, ഓരോ കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് പ്രകാരം പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ലഭിക്കും. ഇതിന്റെ സാധ്യതകള്‍ പലര്‍ക്കും അറിയണമെന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണക്കിലെടുത്താണ് പേടിഎം ആപ്പിന്റെ രൂപ കല്പന.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളുടെ ലിസ്റ്റ് ആപ്പില്‍ പെട്ടെന്ന് ലഭിക്കും. പ്രധാനമന്ത്രി ആരോഗ്യ ഇന്‍ഷുറന്‍സില്‍, ആശുപത്രി ചെലവുകള്‍, പോസ്റ്റ് ഹോസ്പിറ്റല്‍ കെയര്‍, ഭക്ഷണ ചെലവുകള്‍, മരുന്നുകള്‍, ഡയഗ്നോസ്റ്റിക്, ലാബറട്ടറി ചെലവുകള്‍ എന്നിവയ്ക്ക് കവറേജ് ലഭിക്കും. കോവിഡ്-19 നുള്ള ചികിത്സയും ഇതില്‍ ഉള്‍പ്പെടുന്നു.
പേടിഎം ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ വിപുലമായ ഒരു ശ്രേണി പൊതുജനങ്ങള്‍ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവും ആപ്പില്‍ ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 14555 എന്ന ഗവണ്‍മെന്റ് ഹെല്‍പ് ലൈന്‍ നമ്പരും ഉണ്ട്.
ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ്, ധനകാര്യ സേവന ദാതാക്കളായ പേടിഎമ്മിന്റെ ഡിജിറ്റല്‍ പ്രക്രിയയുടെ ഭാഗമാണ് പുതിയ ആപ്പ്.

X
Top