
മുംബൈ: കമ്മിന്‍സിന്റെ യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കളില്‍ (ഒഇഎം) ഒന്നും ഡീസല്‍ ജനറേറ്റര്‍ സെറ്റുകളില്‍ വൈദഗ്ദ്ധ്യവുമുള്ള പവര്‍ സൊല്യൂഷന്‍സ് ദാതാവ് പവറിക്ക പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) കരട് രേഖകള്‍ സമര്‍പ്പിച്ചു. 1400 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്.
700 കോടി രൂപ വീതം വരുന്ന ഫ്രഷ് ഇഷ്യുവും ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതാകും ഐപിഒ. പ്രമോട്ടര്‍മാരായ നരേഷ് ഒബ്‌റോയ് ഫാമിലി ട്രസ്റ്റ്, കബീര്‍ ആന്റ് കിമായ ഫാമിലി പ്രൈവറ്റ് ട്രസ്റ്റ് എന്നിവര്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കും. ഐപിഒയ്ക്ക് മുന്നോടിയായി 140 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്.
ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക കടം വീട്ടുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 1984 ല്‍ സ്ഥാപിതമായ പവറിക്കയുടെ തിരിച്ചടക്കാനുള്ള ബാധ്യത 1,012.60 കോടി രൂപയുടേതാണ്.
പവറിക്ക ജനറേറ്റര്‍ സെറ്റ് ബിസിനസില്‍ കമ്മിന്‍സ് എഞ്ചിനുകള്‍ നല്‍കുന്ന ഡിജി സെറ്റുകള്‍, ഹ്യുണ്ടായിയുമായി സഹകരിച്ചുള്ള എംഎസ്എല്‍ജി (മീഡിയം സ്പീഡ് ലാര്‍ജ് ജനറേറ്ററുകള്‍), ചില അനുബന്ധ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് മൊത്തം ബിസിനസിന്റെ 85 ശതമാനമാണ്. ബാക്കി 15 ശതമാനം കാറ്റാടി വൈദ്യുതി ബിസിനസും സംഭാവന ചെയ്യുന്നു.