എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പവര്‍ഗ്രിഡ് നാലാംപാദം: 4.75 രൂപ ലാഭവിഹിതം

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 4 ശതമാനം ഉയര്‍ന്ന് 4320 കോടി രൂപയിലെത്തി.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം ഉയര്‍ന്ന് 12264 കോടി രൂപ. 4.75 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഇതിന് മുന്‍പ് 5 രൂപയുടെ രണ്ട് ഇടക്കാല ലാഭവിഹിതങ്ങള്‍ കമ്പനി വിതരണം ചെയ്തിരുന്നു. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഏകീകൃത അറ്റാദായം 15417.12 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷത്തിലെ അറ്റാദായം 16824.07 കോടി രൂപയായിരുന്നു.

വരുമാനം അതേസമയം 42697.90 കോടി രൂപയില്‍ നിന്നും 46605.64 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

X
Top