
മുംബൈ: ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ പോര്‍ട്ടര്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 55.3 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ആദ്യമായാണ് കമ്പനി വാര്‍ഷിക ലാഭം നേടുന്നത്. മുന്‍വര്‍ഷത്തില്‍ ഇവര്‍ 97.8 കോടി രൂപയുടെ നഷ്ടം നേരിട്ടു.
പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 4306.2 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 57.5 ശതമാനം കൂടുതല്‍. 35.4 കോടി രൂപയുടെ മറ്റ് വരുമാനം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മൊത്തം സംയോജിത വരുമാനം 4341.6 കോടി രൂപയാകും. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56.9 ശതമാനം കൂടുതലാണ്.
പ്രവര്‍ത്തന ചെലവ് 55.3 ശതമാനം ഉയര്‍ന്ന് 3679 കോടി രൂപ. 2014 ല്‍ പ്രണവ് ഗോയല്‍, വികാസ് ചൗധരി, ഉത്തം ഡിഗ്ഗ എന്നിവര്‍ ചേര്‍ന്ന് ബെഗളൂരു ആസ്ഥാനമായി സ്ഥാപിച്ച കമ്പനിയ്ക്ക് നിലവില്‍ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവയുള്‍പ്പടെ 22 നഗരങ്ങളില്‍ പ്രവര്‍ത്തന സാന്നിധ്യമുണ്ട്.
മൊബൈല്‍ ആപ്പ് വഴി മിനി ട്രക്കുകള്‍, ടെമ്പോകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ബുക്ക് ചെയ്യാന്‍ അനുവദിക്കുന്നു. ഓണ്‍ഡിമാന്റ് ഇന്‍ട്രാസിറ്റി, ഇന്റര്‍സിറ്റി ലോജിസ്റ്റിക്‌സ് സേവനങ്ങളും പ്രദാനം ചെയ്യുന്നു.