രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പായ പോര്‍ട്ടര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: തദ്ദേശിയ ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പായ പോര്‍ട്ടര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വേഗത്തിലും സുരക്ഷിതവുമായി വൈവിധ്യമാര്‍ന്ന ചരക്കുകള്‍ തടസരഹിതമായി പോര്‍ട്ടര്‍ കൈകാര്യം ചെയ്യും.

ആദ്യഘട്ടത്തില്‍ പ്രാദേശിക ത്രീവീലര്‍ ഡ്രൈവര്‍മാരെ പങ്കാളികളാക്കും. വരും മാസങ്ങളില്‍ ഇരുചക്രവാഹനങ്ങളടക്കം മറ്റു വാഹനങ്ങളും ഇതിനോട് കൂട്ടിച്ചേര്‍ക്കും.

രാജ്യാന്തര ലോജിസ്റ്റിക് രാഗത്തുണ്ടായിട്ടുള്ള മാറ്റം സ്ഥാപനങ്ങള്‍ക്ക് അവരുടെ സേവനം ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ലോജിസ്റ്റിക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സ്വന്തമായി ചെറുവാഹനങ്ങളുള്ളവര്‍ക്ക് ജോലി നേടാനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. അവര്‍ക്ക് സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് ജോലി ചെയ്യുന്നതിന് പോര്‍ട്ടര്‍ സൗകര്യമൊരുക്കും.

ഇത് സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കും.

X
Top