ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ഗൾഫിൽ ഷോറൂം ശൃംഖലയ്ക്ക് തുടക്കമിട്ട് പോപ്പീസ് ബേബി കെയർ

  • അബുദാബി ദൽമ മാളിൽ പ്രവർത്തനമാരംഭിച്ചത് പോപ്പീസിൻ്റെ ആദ്യ ഇൻ്റർനാഷണൽ ഷോറൂം

പോപ്പീസ് ബേബി കെയറിന്റെ ആദ്യ ഇൻ്റർനാഷണൽ ഷോറൂം അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബി ദൽമ മാളിൽ തുറന്ന പോപ്പീസ് എക്സ്ക്ലൂസീവ് ഷോറൂം കമ്പനിയുടെ ആദ്യ ഇൻ്റർനാഷണൽ ഷോറൂം കൂടിയാണ്.

പോപ്പീസിന്റെ 91-ാമത് എക്സ്ക്ലൂസീവ് ഷോറൂമാണ് ഇത്. രാജ്യാന്തര വിപണിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഗൾഫ് മേഖലയിൽ സന്നിദ്ധ്യം കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ പദ്ധതി.

അബുദാബി ദൽമ മാൾ ജനറൽ മാനേജരും സിഎഫ്ഒയുമായ ഭൂപീന്ദർ സിംഗ് പോപ്പീസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷാജു തോമസിന്റെ സാന്നിധ്യത്തിൽ ഷോറൂം ഉദ്ഘാടനം ചെയ്തു. ആറു വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിലുള്ളത്.

ബേബി ഓയിൽ, സോപ്പുകൾ, വൈപ്പുകൾ, ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകൾ, ടവ്വലുകൾ എന്നിങ്ങനെ പോപ്പീസ് ഉത്പന്നങ്ങളുടെ വിപുലമായ പോർട്ട്ഫോളിയോ ഷോറൂമിൽ ലഭ്യമായിട്ടുണ്ട്.

ഈ സാമ്പത്തിക വർഷം തന്നെ വിവിധ ഗൾഫ് രാജ്യങ്ങളിലായി 10 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎഇയിൽ ഷാർജ, ദുബായ് എന്നിവിടങ്ങളിലും ഉടൻ ഔട്ട്‌ലെറ്റ് ആരംഭിക്കും.

ഇന്ത്യയിലെ ഔട്ട്‌ലെറ്റുകളുടെ എണ്ണം ഈ വർഷം തന്നെ 100 കടക്കുമെന്ന് ഷാജു തോമസ് വ്യക്തമാക്കി. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് പദ്ധതി.

X
Top