അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പോളിക്യാബിന്റെ ഓഹരി 20 ശതമാനം ഇടിഞ്ഞു

മുംബൈ : രാജ്യത്തെ മുൻനിര ഇലക്ട്രിക്ക് സേവനദാതാക്കളായ പോളിക്യാബ് ഗ്രൂപ്പിന്റെ ഓഹരികൾ 20% ഇടിഞ്ഞ് 3,801 രൂപയിലെത്തി.അടുത്തിടെ നടത്തിയ റെയ്ഡിന് ശേഷം ആദായനികുതി വകുപ്പ് ഏകദേശം 1,000 കോടി രൂപയുടെ “കണക്കിൽപ്പെടാത്ത പണ വിൽപ്പന” കണ്ടെത്തിയതിനെത്തുടർന്നാണ് ഓഹരിയിൽ ഇടിവ് സംഭവിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 22 ന് ഗ്രൂപ്പിനെതിരെ നടത്തിയ തിരച്ചിലിന് ശേഷം കണക്കിൽ പെടാത്ത നാല് കോടിയിലധികം രൂപ പിടിച്ചെടുത്തു, 25 ലധികം ബാങ്ക് ലോക്കറുകൾ നിയന്ത്രണത്തിലാക്കി,” സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു.

റെയ്ഡുകളിൽ രേഖകളുടെയും ഡിജിറ്റൽ ഡാറ്റയുടെയും രൂപത്തിൽ തെളിവുകൾ പിടിച്ചെടുത്തതായി സിബിഡിടി പറഞ്ഞു. ചില അംഗീകൃത വിതരണക്കാരുമായി സഹകരിച്ച് ഗ്രൂപ്പ് സ്വീകരിച്ച “നികുതി വെട്ടിപ്പ് രീതി ഈ തെളിവുകൾ വെളിപ്പെടുത്തുന്നു.

കേബിളുകളും വയറുകളും നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന കമ്പനിയായ പോളിക്യാബിന്റെ ഓഫീസുകളിലും മറ്റും നടത്തിയ റെയ്ഡുകളിലൂടെ കണക്കില്‍പ്പെടാത്ത 1,000 കോടി രൂപയുടെ വില്‍പനവിവരങ്ങള്‍ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

നികുതി വെട്ടിപ്പിനെ തുടർന്നുള്ള ആരോപണങ്ങൾ കമ്പനി നിഷേധിച്ചെങ്കിലും , വ്യാപാരത്തിലുണ്ടായ തകർച്ച പോളിക്യാബ് ഗ്രൂപ്പിന് തിരിച്ചടിയായി.

1964-ൽ സിൻഡ് ഇലക്ട്രിക് സ്‌റ്റോഴ്‌സ് എന്ന പേരിൽ ആരംഭിച്ച കമ്പനി 1996-ൽ പോളിക്യാബ് വയർസ് പ്രൈവറ്റ് ലിമിറ്റഡ് ആയും പിന്നീട് 1998-ൽ പോളിക്യാബ് ഇൻഡസ്ട്രീസ് എന്ന പേരിലും സംയോജിപ്പിക്കപ്പെട്ടു. 2018-ൽ കമ്പനി പോളിക്യാബ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടു.

X
Top