പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

പോളിക്യാബ് ഇന്ത്യയുടെ ലാഭം 270 കോടിയായി ഉയർന്നു

മുംബൈ: വയറുകളുടെയും കേബിളുകളുടെയും നിർമ്മാതാക്കളായ പോളിക്യാബ് ഇന്ത്യ (പിഐഎൽ) സെപ്തംബർ പാദത്തിൽ ഏകീകൃത ലാഭത്തിൽ 36.72 ശതമാനം വളർച്ച രേഖപ്പെടുത്തി. 270.45 കോടി രൂപയാണ് പ്രസ്തുത പാദത്തിലെ കമ്പനിയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 197.80 രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.

അവലോകന പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 3,006.55 കോടി രൂപയിൽ നിന്ന് 10.83 ശതമാനം വർധിച്ച് 3,332.35 കോടി രൂപയായി. രണ്ടാം പാദത്തിൽ കമ്പനി ശക്തമായ ബിസിനസ്സ് പ്രകടനം തുടർന്നതായും, ഈ കാലയളവിൽ കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന രണ്ടാം പാദ വരുമാനം രേഖപ്പെടുത്തിയതായും പിഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഇന്ദർ ടി ജയ്‌സിംഗാനി പറഞ്ഞു.

2026-ഓടെ 200 ബില്യൺ രൂപയുടെ വിൽപ്പന കൈവരിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മികച്ച ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.10 ശതമാനം ഉയർന്ന് 2,791.15 രൂപയിലെത്തി.

X
Top