
കൊച്ചി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ഉപഭോക്തൃ സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി ആർബിഐ സർക്കുലറിന് അനുസൃതമായി തങ്ങളുടെ കോർപ്പറേറ്റ് വെബ്‌സൈറ്റ് ‘.bank.in’ ഡൊമെയ്‌നിലേക്ക് (https://pnb.bank.in) മൈഗ്രേറ്റ് ചെയ്‌തു. ‘.bank.in’-ലേക്ക് മൈഗ്രേറ്റ് ചെയ്ത ആദ്യ പൊതുമേഖലാ ബാങ്കാണ് പിഎൻബി.
ഈ ഡൊമെയ്‌നിൻ്റെ എക്‌സ്‌ക്ലൂസീവ് രജിസ്ട്രാറായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്‌നോളജിയുടെ (ഐഡിആർബിടി) മാർഗനിർദ്ദേശ പ്രകാരമാണ് മാറ്റം വിജയകരമായി പൂർത്തിയാക്കിയത്. ‘.bank.in’ ഡൊമെയ്ൻ ബാങ്കുകൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നതാണ്. ഇത് തട്ടിപ്പുകൾ ചെറുക്കുന്നതിനും സൈബർ സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ബാങ്കിംഗിൽ പൊതുജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ നൽകുന്നു.