തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്‌ 74% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്‌തു. 74 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി ഇന്ന്‌ ബിഎസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌.

480 രൂപ ഇഷ്യു വിലയുണ്ടായിരുന്ന പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്‌ ബിഎസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌ 834 രൂപയിലാണ്‌. അതിനു ശേഷം ഓഹരി വില 843.80 രൂപ വരെ ഉയര്‍ന്നു.

വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്‌ നല്‍കിയത്‌. 63 ശതമാനം പ്രീമിയമാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്‌. 1100 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌.

850 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 250 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഈ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. ഐപിഒ 59.41 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുക മഹാരാഷ്‌ട്രയില്‍ 12 പുതിയ സ്റ്റോറുകള്‍ തുടങ്ങുന്നതിനുള്ള ചെലവിനായും കടം തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

സ്റ്റോറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്രയിലെ സംഘടിത മേഖലയിലെ രണ്ടാമത്തെ വലിയ ജ്വല്ലറിയാണ്‌ പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്‌.

മഹാരാഷ്ട്രയിലും ഗോവയിലുമായി 18 നഗരങ്ങളില്‍ 32 സ്റ്റോറുകളാണ്‌ കമ്പനിക്കുള്ളത്‌. ഒരു സ്റ്റോര്‍ യുഎസ്സിലുണ്ട്‌. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 94 കോടി രൂപയാണ്‌ കമ്പനി കൈവരിച്ച ലാഭം. 35 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌.

76 ശതമാനം വളര്‍ച്ചയോടെ 4507 കോടി രൂപ വരുമാനം കൈവരിച്ചു.

X
Top