
കൊച്ചി: എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ കൊച്ചി റീജിയണൽ ഓഫീസും തൃശ്ശൂരിലെ ജില്ലാ ഓഫീസും സമയുക്തമായി ടെക്‌സ്റ്റൈൽ, വസ്ത്ര വ്യവസായ മേഖലയേക്കുറിച്ചുള്ള ഓൺലൈൻ വെബിനാറുകൾ നടത്തി. പിഎംവിബിആർവൈ ക്ലസ്റ്റർ ഔട്ട്‌റീച്ച് പ്രചാരണത്തിൻ്റെ ഭാഗമായി സവിശേഷമായ തൊഴിൽ സാധ്യതകൾ കണക്കിലെടുത്താണ് പരിപാടി നടത്തിയത്. സ്ഥാപനങ്ങളെ ബോധവത്കരിക്കുന്നതിനും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും പിഎംവിബിആർവൈ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങളെക്കുറിച്ച് ധാരണ നല്കുന്നതിനും വേണ്ടിയാണ് വെബിനാറുകൾ നടത്തിത്.
ഇപിഎഫ്ഒയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ ടെക്സ്റ്റൈൽ, റീട്ടെയിൽ സ്ഥാപനങ്ങളുടെ പ്രതിനിധികളും സെഷനുകളിൽ പങ്കെടുത്തു. 2025 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പിഎംവിബിആർവൈ പദ്ധതി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രയോജനപ്പെടുത്താനും തൊഴിലുടമകളേയും ജീവനക്കാരേയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, 2047 ഓടെ വികസിത ഭാരതമെന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 99,446 കോടി രൂപ ബഡ്ജറ്റ് വിഹിതമുള്ള ഈ പദ്ധതി 2027 ജൂലൈയോടെ 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
ഇതിൽ 1.92 കോടി ആദ്യമായി തൊഴിൽ നേടുന്നവരാണ്. ഈ പദ്ധതിയിലൂടെ ജീവനക്കാർക്ക് 15,000 രൂപ വരെയും അധിക തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് പ്രതിമാസം 3,000 രൂപ വരെയും വേതനാനുകൂല്യങ്ങൾ ലഭിക്കും. ഡിജിറ്റൽ പ്രചാരണത്തിലൂടെയും ഫീൽഡ് തലത്തിലുള്ള ഇടപെടലിലൂടെയും സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുന്നതിനും വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇപിഎഫ്ഒ പ്രതിജ്ഞാബദ്ധമാണെന്ന് സെഷൻ ഊന്നിപ്പറഞ്ഞു.






