ഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ യുഎസ് സിഇഒമാരെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെഡെക്സ്, മാസ്റ്റര്‍ കാര്‍ഡ്, അഡോബി തുടങ്ങിയ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ടെക് മഹീന്ദ്ര,മാസ്ടെക്ക് തുടങ്ങിയ കമ്പനികളുടെ തലവന്‍മാരും മറ്റ് 1200 ഓളം പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങ്, വാഷിങ്ടണിലെ ജോണ്‍.എഫ് കെന്നഡി സെന്ററിലായിരിക്കും നടക്കുക. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമൊത്തുള്ള അത്താഴ വിരുന്നിന് ശേഷമായിരിക്കും പരിപാടി.

ചൈനയുമായുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ബൈഡന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ചൈനയെ സംബന്ധിക്കുന്ന പരാമര്‍ശം മോദിയുടെ ഭാഗത്തുനിന്നുമുണ്ടാകില്ല. പക്ഷെ സ്വകാര്യ ചര്‍ച്ചകളില്‍ അദ്ദേഹം വിഷയം ഉന്നയിച്ചേയ്ക്കാം.

പ്രതിരോധ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുക എന്നീ വിഷയങ്ങളായിരിക്കും ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിര്‍ണ്ണായകമാകുക. സ്വന്തം ചുവപ്പ് ടേപ്പ് വെട്ടിമാറ്റാനും ഡസന്‍ കണക്കിന് യുഎസ് നിര്‍മിത സായുധ ഡ്രോണുകള്‍ക്കായുള്ള കരാര്‍ മുന്നോട്ട് കൊണ്ടുപോകാനും ബൈഡന്‍ ഭരണകൂടം ന്യൂഡല്‍ഹിയെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top