പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ക്കായി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം യുഎസിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് അടുത്തഘട്ട ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം സെപ്തംബര്‍ 22 ന് അമേരിക്കയിലേയ്ക്ക് പുറപ്പെടും. ഉഭയകക്ഷി വ്യാപാരകരാര്‍ അന്തിമമാക്കുക എന്നതാണ് ലക്ഷ്യം. സെപ്തംബര്‍ 16 ന് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണിത്.

ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനാണ് നിര്‍ദ്ദിഷ്ഠ കരാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 191 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. 2030 ഓടെ ഇത് 500 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയുടെ മുഖ്യ പ്രതിനിധി രാജേഷ് അഗര്‍വാളും അസിസ്റ്റന്റ് യുഎസ് ട്രേഡ് പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചും തമ്മില്‍ ഈ ആഴ്ച ആദ്യം നടത്തിയിരുന്നു. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്ന് ഇരുപക്ഷവും വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ധാരണപ്രകാരം വര്‍ഷാവസാനത്തിന് മുന്‍പ് ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കണം.

ഇന്ത്യയുടെ ക്ഷീര, കാര്‍ഷിക വിപണികളില്‍ പ്രവേശനം വേണമെന്ന യുഎസ് ആവശ്യമാണ് കരാറിന് വിലങ്ങുതടിയാകുന്നത്. കാര്‍ഷിക താല്‍പര്യം കണക്കിലെടുത്ത് ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.

തുടര്‍ന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് 25 ശതമാനവും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അധിക തീരുവയും ചുമത്തി. തീരുവ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ട്.

കൂടാതെ, എച്ച് വണ്‍ബി വിസാ ഫീ്‌സ് 1,00,000 ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ ട്രംപിന്റെ നടപടിയും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി.

X
Top