
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ റിയല്‍ ഓണം സ്കീം നറുക്കെടുപ്പ് പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്നു. ചടങ്ങിൽ വി-ഗാര്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ക്രിസ്മസ്-പുതുവത്സര സമ്മാന പദ്ധതിയായ വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന് സ്കീമിന് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ തുടക്കം കുറിച്ചു.
ചടങ്ങില്‍ പിട്ടാപ്പിള്ളില്‍ ബൈ ആന്‍ഡ് ഫ്ളൈ യൂറോപ്പ് ട്രിപ്പ് വിജയികള്‍ക്കും റിയല്‍ ഓണം സ്കീമിന്റെ ദിവസേനയുള്ള നറുക്കെടുപ്പിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ കൈമാറി. ടൈറ്റന് വാച്ചുകളുമായി സഹകരിച്ച്, തെരഞ്ഞെടുക്കപ്പെട്ട പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമുകളില്‍ ഷോപ്പ് ഇന്‍ ഷോപ്പ് സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ മരിയ പോള്‍, അജോ തോമസ്, ജനറല്‍ മാനേജര്‍ എ ജെ തങ്കച്ചന്, ടൈറ്റന് സോണല്‍ സെയില്‍സ് മാനേജര്‍ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പിട്ടാപ്പിള്ളില്‍ വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന് സമ്മാന പദ്ധതിയുടെ ഭാഗമായി ക്രിസ്മസ്- ന്യൂ ഇയര്‍ കാലയളവില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമുകള്‍ സന്ദര്‍ശിക്കുന്നവരില്‍നിന്ന് ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. റിയല്‍ ഓണം സ്കീമിലെ 2025 വിജയികളുടെ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുകയും വിജയികളുടെ വിവരങ്ങള്‍ www.pittappillilonline.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.






