അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

1050 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യുവിന് പിരാമല്‍ ഫാര്‍മ

ന്യൂഡല്‍ഹി:ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ പിരാമല്‍ ഫാര്‍മഅവകാശ ഓഹരി വഴി 1050 കോടി രൂപ സമാഹരിക്കുന്നു. ഇതിനുള്ള അനുമതി കമ്പനിയ്ക്ക് ലഭ്യമായി. നിലവിലെ ഓഹരി ഉടമകള്‍ക്കാണ് ഡിസ്‌ക്കൗണ്ട് നിരക്കിലാണ് അവകാശ ഓഹരികള്‍ ലഭ്യമാക്കുക.

കടം തീര്‍ക്കാനും പൊതു കോര്‍പറേറ്റ് ആവശ്യത്തിനുമാണ് തുക വിനിയോഗിക്കുകയെന്ന് പിരമാല്‍ ഫാര്‍മ പറയുന്നു. ജൂലൈയില്‍ യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനം സ്‌മോള്‍കാപ്പ് ഫണ്ട് ഇന്‍കോര്‍പ്പറേഷന്‍, പിരമല്‍ എന്റര്‍പ്രൈസസിലെ മുഴുവന്‍ ഓഹരികളും ബ്ലോക്ക് ഡീലുകളിലൂടെ വിറ്റിരുന്നു.

എക്‌സ്‌ചേഞ്ചുകളിലെ അപ്‌ഡേറ്റുകള്‍ അനുസരിച്ച് സ്‌മോള്‍കാപ്പ് ഫണ്ട് ഇന്‍കോര്‍പ്പറേഷന്‍ 23.92 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയിലെ ഒരു ശതമാനം ഓഹരികള്‍ ഓഫ് ലോഡ് ചെയ്തു.

X
Top