
കൊച്ചി: സ്റ്റൗവ്ക്രാഫ്റ്റ് പീജിയണ്‍ ഇലക്ട്രിക് ഇടിയപ്പം മേക്കര്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. പരമ്പരാഗത ശൈലികളില്‍ നിന്ന് വ്യത്യസ്തമായി, ട്രിഗര്‍-പ്രസ് പ്രവര്‍ത്തനം, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനം, സി-ടൈപ്പ് ചാര്‍ജിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട്, ഇലക്ട്രിക് സൊല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ഉപകരണം, കുറഞ്ഞ പരിശ്രമത്തില്‍ ഏകീകൃത ഔട്ട്പുട്ട് നല്‍കുന്നു. ദൈനംദിന ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്റ്റൗക്രാഫ്റ്റ് പീജിയണ്‍ ഇലക്ട്രിക് ഇടിയപ്പം മേക്കര്‍, തയ്യാറാക്കല്‍ സമയവും ആയാസവും ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം യഥാര്‍ത്ഥ രുചിയും ഘടനയും ഉറപ്പാക്കുന്നു. ‘സാംസ്കാരിക പ്രസക്തി നഷ്ടപ്പെടാതെ എല്ലാ ദിവസവും പാചകം ലളിതമാക്കുക എന്നതാണ് സ്റ്റൗക്രാഫ്റ്റിലെ ഇന്നൊവേഷന്‍റെ ലക്ഷ്യം. പാരമ്പര്യത്തെ മാറ്റിസ്ഥാപിക്കുന്നതിനുപകരം ചിന്താപൂര്‍വ്വമായ രൂപകല്‍പ്പന മെച്ചപ്പെടുത്തുന്ന ഈ തത്ത്വചിന്തയുടെ വ്യക്തമായ ഉദാഹരണമാണ് പീജിയണ്‍ ഇലക്ട്രിക് ഇടിയപ്പം മേക്കര്‍,’ എന്ന് ഉദ്ഘാടന വേളയില്‍ സംസാരിച്ച സ്റ്റൗക്രാഫ്റ്റിന്‍റെ മാനേജിംഗ് ഡയറക്ടര്‍ രാജേന്ദ്ര ഗാന്ധി പറഞ്ഞു. ഇടിയപ്പം സാംസ്കാരികമായി വളരെ പ്രാധാന്യമുള്ള കേരളത്തിലും തമിഴ്നാട്ടിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ലോഞ്ച് ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി സ്റ്റൗക്രാഫ്റ്റ് ഇന്‍സ്റ്റാ-മാമി എന്ന ബ്രാന്‍ഡ് കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു പുതിയ കാമ്പയിനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.






