ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾ

ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം

കൊച്ചി: ആരോഗ്യ രംഗത്ത് ഫിസിഷ്യൻ അസോസിയേറ്റ്സിന്റെ പ്രാധാന്യം വർധിച്ച് വരുന്നൊരു കാലഘട്ടമാണിതെന്ന് ജില്ലാ അസി.കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. സൊസൈറ്റി ഓഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് നടത്തിയ ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അവർ. പന്ത്രണ്ടാം വയസിൽ സംഭവിച്ച അപകടത്തിൽ തന്റെ ഒരു കൈ നഷ്ടമായപ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നൽകിയ പിന്തുണ മറക്കാനാവില്ലെന്നും പുതിയ കാലത്തെ ചികിത്സയിൽ സ്നേഹ സ്പർശമായി ഫിസിഷ്യൻ അസോസിയേറ്റുമാർക്ക് മാറാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സൊസൈറ്റി​ പ്രസി​ഡന്റ് എബി​ൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അംഗത്വ പോർട്ടൽ സി ശ്രീകല ഉദ്ഘാടനം ചെയ്തു. എറണാകുളം മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​ കാർഡി​യോളജി​ വി​ഭാഗത്തി​ലെ ഡോ.സജി​ കുരുട്ടുകുളം സെബി​ ജോസഫ്, അമൃത സ്കൂൾ  ഒഫ് മെഡി​സി​നി​ലെ പി എ വിദ്യാർത്ഥിനി ഗായത്രി​ ദേവി എന്നിവരെ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തേൽ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് മേധാവി ഡോ. ദിലീപ് പണിക്കർ, മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​ കാർഡി​യോളജി​ വി​ഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സജി​ കുരുട്ടുകുളം, അപ്പോളോ അഡ്ലക്സ് സിഇഒ ഡോ.ആബേൽ ജോർജ്,നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആന്റ് ഹെൽത്ത്കെയർ പ്രൊഫഷൻസ്  അംഗം വി ജി പ്രസാദ്,സൊസൈറ്റി സെക്രട്ടറി​ ദീപക് നാരായൻ എന്നിവർ പ്രസംഗിച്ചു. 

X
Top