ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

350 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഫോണ്‍പേ

ബെംഗളൂരു: വാള്‍മാര്‍ട്ട് പിന്തുണയുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് ഫോണ്‍പേ, ഫണ്ടിംഗ് റൗണ്ടില്‍ 350 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്കിന്റെ നേതൃത്വത്തിലാണ് ഫണ്ടിംഗ് റൗണ്ട് നടന്നത്. മൂല്യം 12 ബില്യണ്‍ ഡോളറാണ്.

ഡാറ്റാ സെന്ററുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യത്തില്‍ നിക്ഷേപം നടത്താനും സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനും ഫണ്ട് ഉപയോഗപ്പെടുത്തുമെന്ന് ഫോണ്‍പേ പറയുന്നു. ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്മെന്റ്, ലെന്‍ഡിംഗ് എന്നിവയുള്‍പ്പെടെയുള്ള രംഗങ്ങളില്‍ നിക്ഷേപം നടത്തും. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ യുപിഐ സേവനങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

പാരന്റിംഗ് കമ്പനിയായ ഫ്‌ലിപ്പ് കാര്‍ട്ടില്‍ നിന്നും കഴിഞ്ഞമാസമാണ് ഫോണ്‍പേ വേര്‍പിരിഞ്ഞത്. ഉടമസ്ഥാവകാശം പൂര്‍ണ്ണമായും വേര്‍പെടുത്തിയതായി ഇവര്‍ അറിയിക്കുകയായിരുന്നു. എങ്കിലും ഇരുകമ്പനികളുടെ ഭൂരിഭാഗം ഓഹരികളും വാള്‍മാര്‍ട്ടില്‍ നിക്ഷിപ്തമാണ്.

X
Top