കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

200 കോടി രൂപയുടെ ടെക് ഫണ്ട് അവതരിപ്പിച്ച് പി ആൻഡ് ജി ഇന്ത്യ

മുംബൈ: ബിസിനസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള പരിഹാരങ്ങളിൽ നിക്ഷേപിക്കുന്നതിനായി 200 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചതായി അറിയിച്ച് ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ പ്രോക്ടർ & ഗാംബിൾ (പി ആൻഡ് ജി) ഇന്ത്യ. ടൈഡ് ഡിറ്റർജന്റ്, വിസ്പർ സാനിറ്ററി നാപ്കിനുകൾ എന്നിവയുടെ നിർമ്മാതാവാണ് കമ്പനി.

‘പി ആൻഡ് ജി ടെക്‌നോവേറ്റ് ഫണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫണ്ട് നവീകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ബിസിനസ്സ് വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പി ആൻഡ് ജി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ബ്രാൻഡ് ബിൽഡിംഗ്, അവബോധം, ഉപഭോക്തൃ ഗവേഷണം, ഗോ-ടു-മാർക്കറ്റ്, വിതരണ ശൃംഖല എന്നിവയിലുടനീളം നൂതനത്വം വർദ്ധിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ ഇതിൽ ഉൾപ്പെടും.

ഇത് ഡിജിറ്റൽ വിപ്ലവം നയിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമാണെന്നും, സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ള ബാഹ്യ പങ്കാളികളുമായി ഫണ്ട് സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം പി ആൻഡ് ജി ഇന്ത്യയുടെ ഓഹരി 0.05 ശതമാനം ഇടിഞ്ഞ് 14080.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top