ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

എഡബ്ല്യുഎസുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി പേര്‍സിസ്റ്റന്റ് സിസ്റ്റംസ്

ന്യൂഡല്‍ഹി: ആഗോള ഡിജിറ്റല്‍ എഞ്ചിനീയറിംഗ് പ്രമുഖരായ പെര്‍സിസ്റ്റന്റ് സിസ്റ്റംസ്,ആമസോണ്‍ വെബ് സര്‍വീസസുമായുള്ള (എഡബ്ല്യുഎസ്) ബന്ധം ശക്തിപ്പെടുത്തി. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ നല്‍കുന്നതില്‍ കമ്പനി എഡ്ബ്ല്യുഎസിനെ സഹായിക്കും. കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചതാണിത്.

ക്ലയന്റുകള്‍ക്കായി വ്യവസായ ആപ്ലിക്കേഷനുകള്‍ വേഗത്തിലും സുരക്ഷിതമായും നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ആമസോണ്‍ കോഡ് വീസ്പെറര്‍ ഉപയോഗിക്കാന്‍ പെര്‍സിസ്റ്റന്റ് അതിന്റെ 16,000 ത്തിലധികം എഞ്ചിനീയറിംഗ് ഓര്‍ഗനൈസേഷനെ സജ്ജമാക്കും. കമന്റുകളും നിലവിലുള്ള കോഡുകളുപയോഗിച്ച് പുതിയ കോഡുകള്‍ ജനറേറ്റ് ചെയ്യാന്‍ആമസോണ്‍ കോഡ് വീസ്പെറര്‍, പെര്‍സിസ്റ്റന്റ് എഞ്ചിനീയര്‍മാരെ സഹായിക്കും. ഇത് സമയബന്ധിതമായ പ്രവര്‍ത്തനത്തിന് ഉപകരിക്കും.

അതായത് സൊല്യുഷനുകള്‍ സൃഷ്ടിക്കുന്നത് കോഡ് വീസ്പെറര്‍ ത്വരിതപ്പെടുത്തും. എഡബ്ല്യുഎസുമായുള്ള ബന്ധം നിരന്തരം വിപുലീകരിക്കുകയാണ് പേര്‍സിസ്റ്റന്റ് സിസ്റ്റംസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എം എല്‍) സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ പ്രധാന പങ്കാണ് എഡബ്ല്യുഎസ് വഹിക്കുന്നത്.

കമ്പനി, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് എളുപ്പവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമാക്കുന്നു.

X
Top