കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

അറ്റാദായം 9 ശതമാനം ഉയര്‍ത്തി പേര്‍സിസ്റ്റന്റ് സിസ്റ്റംസ്

മുംബൈ: പേര്‍സിസ്റ്റന്റ് സിസ്റ്റംസ് ഒന്നാപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4249.36 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച കണ്‍സോളിഡേറ്റഡ് അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.8 ശതമാനം അധികം. പ്രവര്‍ത്ത വരുമാനം 21.8 ശതമാനം ഉയര്‍ന്ന് 3333.6 കോടി രൂപയായി.

ജീവനക്കാര്‍ക്ക് ഓഹരികള്‍ ഉപഹാരമായി നല്‍കുന്ന സംവിധാനമായ ഇഎസ്ഒപി മാനേജ്‌മെന്റ് ട്രസ്റ്റിന് 13.5 ലക്ഷം ഓഹരികള്‍ നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്.

കമ്പനിയുടെ മൊത്തം വരുമാനം ജൂണ്‍ പാദത്തില്‍ 33.882.49 മില്യണ്‍ രൂപയാണ്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 27,678.10 മില്യണ്‍ രൂപയായിരുന്നു.

നികുതിയ്ക്ക് മുന്‍പുള്ള ലാഭം 38.7 ശതമാനം ഉയര്‍ന്ന് 5554.07 കോടി രൂപ.

X
Top