ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മൂന്നാം പാദ ഫലപ്രഖ്യാപനവുമായി പേര്‍സിസ്റ്റന്റ് സിസ്റ്റംസ്

ന്യൂഡല്‍ഹി: പ്രമുഖ ഐടി സ്ഥാപനമായ പേര്‍സിസ്റ്റന്റ് സിസ്റ്റംസ്, ബുധനാഴ്ച 3ാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം നികുതി കഴിച്ചുള്ള ലാഭം 237.95 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.9 ശതമാനം വര്‍ധനവാണിത്.

മൊത്തം വരുമാനം 45.4 ശതമാനം ഉയര്‍ന്ന് 2,169.3 കോടി രൂപയായി. ഓര്‍ഡര്‍ ബുക്ക് ഡിസംബര്‍ 31 വരെ 440.2 മില്യണ്‍ ഡോളറിന്റേതായിരുന്നു. ഇടക്കാല ലാഭവിഹിതമായി 28 രൂപയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 27 ആണ് ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതി. നിലവിലെ ഓഹരി വില 3959.55 രൂപയാണെന്നിരിക്കെ 0.78 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്.

X
Top