ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

കുരുമുളക് ഉൽപാദനം കുറഞ്ഞു

കോട്ടയം: ആഭ്യന്തര, വിദേശ വിപണികളിൽ കുരുമുളകിന്‌ ആവശ്യം ഉയരുന്നത്‌ മുന്നിൽ കണ്ട്‌ കൂടുതൽ ചരക്ക്‌ സംഭരണത്തിന്‌ ഇടപാടുകാർ ഉത്സാഹിക്കുന്നു. പുതുവർഷ ആഘോഷ വേളയിലെ ബംബർ വിൽപനയാണ് യുറോപ്യൻ രാജ്യങ്ങൾ മുന്നിൽ കാണുന്നതെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ മസാല വിൽപ്പന വർധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ആഭ്യന്തര വ്യാപാരികൾ.

കുരുമുളക്‌ വില ഇത്രമാത്രം ഉയർന്ന നിലവാരത്തിൽ നീങ്ങുന്ന വേളയിലും കാർഷിക മേഖലകളിൽനിന്ന് വരവ്‌ ചുരുങ്ങിയത്‌ സ്‌േറ്റാക്ക്‌ നില പരിമിതമാക്കിയതിനാൽ നാടൻ ചരക്കിന്റെ ലഭ്യത കുറെഞ്ഞങ്കിലും ഇറക്കുമതി മുളക്‌ പല വിപണികളിലും ലഭ്യമാണ്‌. അതിന്‌ വില കുറവ്‌ മാത്രമല്ല ഏരിവും കുറവായതിനാൽ ഡിമാൻഡില്ല. മുന്നിലുള്ള മൂന്നാഴ്‌ചകളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും മുളകിന്‌ ആവശ്യം ഉയരുമെന്ന കണക്കുകൂട്ടലിലാണ്‌ വിപണി.

ഇടുക്കി ജില്ലയിൽ വിവിധ ഭാഗങ്ങളിൽനിന്ന് അച്ചാർ നിർമാതാക്കൾ മൂപ്പ്‌ കുറഞ്ഞ മുളക്‌ ശേഖരിക്കുന്നുണ്ട്‌. ചെറുകിട വ്യവസായികൾ കിലോ 190 രൂപക്ക്‌ ചരക്ക്‌ എടുക്കുന്നുണ്ട്‌. എന്നാൽ, വിളവ്‌ മുൻ വർഷത്തെ അപേക്ഷിച്ച്‌ കുറഞ്ഞതിനാൽ മുളകിന്‌ 200 രൂപയെങ്കിലും ഉറപ്പ്‌ വരുത്തിയാൽ വിളവെടുപ്പ്‌ നടത്താമെന്നാണ്‌ കർഷകരുടെ നിലപാട്‌.

മഴ കനത്ത്‌ നിന്നതിനാൽ പല ഭാഗങ്ങളിലും കൊടികളിൽ വ്യാപകമായി തിരികൾ അടർന്ന്‌ വീണതിനാൽ പച്ച കുരുമുളകിന്‌ വിൽപ്പനക്കാർ കുറവാണ്‌. ഇതിനിടയിൽ ഒലിയോറസിൻ നിർമാതാക്കൾ എണ്ണ അംശം ഉയർന്ന ലൈറ്റ്‌ പെപ്പറിനായി തെക്കൻ കേരളത്തിൽ ഇറങ്ങി. കുരുമുളക്‌ ലഭ്യത ഉയരാഞ്ഞത്‌ വിയറ്റ്‌നാമിൽ ഉൽപന്ന വില ഉയർത്തി. കുരുമുളക്‌ കിലോ 1,51,000 ഡോങ്ങിലാണ്‌ അവിടെ ഇടപാടുകൾ നടന്നത്‌.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ്‌ ശക്തമായതോടെ ചുക്കിന്‌ ആവശ്യം ഉയരുമെന്ന പ്രതീക്ഷയിലാണ്‌ വിപണി. എന്നാൽ, നവംബറിൽ വാങ്ങൽ താൽപര്യം ചുരുങ്ങിയത്‌ ഇടപാടുകാരെ നിരാശപ്പെടുത്തി. ഉയർന്ന വില പ്രതീക്ഷിച്ച്‌ ഉൽപാദകർ വൻതോതിൽ ചുക്ക്‌ സംഭരിച്ചിട്ടുണ്ട്‌. ഇതിനിടയിൽ കാലാവസ്ഥ മാറ്റം മൂലം ചുക്കിൽ കുത്ത്‌ വീഴ്‌ച സാധ്യതകൾ ഗുണിനിലവാരത്തെ ബാധിച്ചാൽ അത്‌ വില ഇടിവിന്‌ കാരണമാവും.

അറബ്‌ രാജ്യങ്ങൾ തണുപ്പ്‌ കാലത്തെ ആവശ്യങ്ങൾക്കായി ചരക്ക്‌ വാങ്ങുന്നുണ്ട്‌. വിലക്കയറ്റം ഭയന്ന്‌ പുതിയ ഓർഡറുകളെ കുറിച്ച്‌ കയറ്റുമതിക്കാർ നിശ്ശബ്‌ദത പാലിക്കുകയാണ്‌. കൊച്ചിയിൽ വിവിധയിനം ചുക്ക്‌ 280-300 രൂപയിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌.

നാളികേര വിപണിയെ തളർച്ചയിൽനിന്ന് ഉയർത്താൻ തമിഴ്‌നാട്‌ ലോബി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. മാസാരംഭമായതിനാൽ കേരളത്തിലെ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന ഉയരുമെന്നത്‌ മുന്നിൽ കണ്ട്‌ കാങ്കയത്തെ വൻകിട മില്ലുകാർ സംഘടിതായി വില ഉയർത്താൻ നീക്കം നടത്തി. സംസ്ഥാനത്ത്‌ ഈവാരം എണ്ണയ്‌ക്ക്‌ ആവശ്യം വർധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ അവർ.

സ്‌റ്റോക്കുള്ള എണ്ണ വില ഉയർത്താൻ മില്ലുകാർ നീക്കം നടത്തിയെങ്കിലും കൊപ്ര വില ഉയർത്തി ശേഖരിക്കാൻ അവർ തയാറായില്ല. കൊച്ചിയിൽ നാളികേരോൽപന്ന വില ഒരാഴ്‌ചയായി സ്‌റ്റെഡിയായി നീങ്ങിയ ശേഷം ശനിയാഴ്‌ച 100 രൂപ കുറഞ്ഞ്‌ വെളിച്ചണ്ണ 34,500 ലും കൊപ്ര 21,100 രൂപയിലുമാണ്‌.

അന്തരാഷ്ട്ര റബർ മാർക്കറ്റിൽ ഉണർവ്‌ കണ്ട അവസരത്തിൽ ഇന്ത്യൻ ടയർ വ്യവസായികൾ കൊച്ചി, കോട്ടയം വിപണികളിൽനിന്ന് പിൻവലിഞ്ഞ്‌ വിലക്കയറ്റത്തിന്‌ തുരങ്കംവെച്ചു. റബർ കയറ്റുമതി രാജ്യമായ തായ്‌ലൻഡിൽ ഡിസംബർ ആദ്യം വരെ മഴ തുടരുമെന്ന വിലയിരുത്തലുകൾ നിരക്ക്‌ ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചതോടെ അവിടെ റബർ 193 രൂപ വരെ കയറി.

ജപ്പാൻ എക്‌സ്‌ചേഞ്ചിൽ റബർ കിലോ 334 യെന്നിൽ നിന്നും 343 യെന്നായി വാരാന്ത്യം ഉയർന്നു. ഇന്ത്യൻ ടയർ നിർമാതാക്കൾ നാലാം ഗ്രേഡ്‌ ഷീറ്റ്‌ 186 രൂപക്കും അഞ്ചാം ഗ്രേഡ്‌ 183 രൂപക്കും വാരാന്ത്യം വാങ്ങി. സംസ്ഥാനത്ത്‌ റബർ ടാപ്പിങ്‌ സീസണാണെങ്കിലും തുടർച്ചയായി മഴ അനുഭവപ്പെടുന്നതിനാൽ കാർഷിക മേഖലയുടെ പ്രതീക്ഷക്ക്‌ ഒത്ത്‌ റബർ ഉൽപാദനം ഉയർത്താനാവുന്നില്ല.

X
Top