പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതി

കറുത്ത പൊന്നിന് പൊന്നും വില നേടാൻ കൊച്ചിയിൽ രാജ്യാന്തര സമ്മേളനം

കൊച്ചി: ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നീ സ്ഥിരാംഗങ്ങളും പാപ്പുവ ന്യൂഗിനിയ, ഫിലിപ്പീൻസ് എന്നീ അസ്സോസിയേറ്റ് രാജ്യങ്ങളും ഉൾപ്പെടുന്ന രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ (ഐപിസി) 53-ാമത് വാർഷിക സമ്മേളനം ഇന്നും നാളെയും കൊച്ചി ലെ മെറിഡിയനിൽ നടക്കും. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. നവീകരണം, തുല്യത, പ്രാദേശിക പ്രതിരോധശേഷി എന്നിവ ഉറപ്പുവരുത്തി കുരുമുളക് വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. ആധുനിക കാലഘട്ടത്തിനനുസരിച്ച് ആഗോള സുഗന്ധവ്യഞ്ജന വ്യാപാര മാർഗങ്ങൾ പുനക്രമീകരിക്കാനും പ്രാദേശിക സഹകരണം, നവീന സമ്പ്രദായങ്ങൾ, തുല്യമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കാനും സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നു.

കൂടാതെ, കുരുമുളക് ഉൾപ്പടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ ടെക്നിക്കൽ സെഷനുകൾ, പ്രദർശനങ്ങൾ, സംവാദ സദസുകൾ എന്നിവ സംഘടിപ്പിക്കും. വാർഷിക യോഗത്തിന്റെ ഉദ്ഘാടനത്തിനു പുറമെ ‘ഐപിസി ബെസ്റ്റ് അവാർഡ് 2024’ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും. കേന്ദ്ര വാണിജ്യമന്ത്രാലയവും ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയും സ്‌പൈസസ് ബോർഡും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഐപിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മറീന എൻ അംഗ്രയ്‌നി, സ്പൈസസ് ബോർഡ് സെക്രട്ടറി പി ഹേമലത എന്നിവർക്കു പുറമെ, പ്രധാന കുരുമുളക് ഉൽപാദന രാജ്യങ്ങളിലെ പ്രതിനിധികൾ, സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർ, സംസ്കരണ വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, വ്യാപാര സംഘടനകൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

X
Top