
കൊച്ചി: ദക്ഷിണേന്ത്യൻ പരസ്യ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ പെപ്പർ ക്രിയേറ്റീവ് പുരസ്കാര ദാനത്തിന്റെ 19-ാമത് പതിപ്പ് നാളെ വൈകുന്നേരം 6.30 മുതൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും. ഒഗിൽവി ഇന്ത്യയുടെ മുൻ വൈസ് ചെയർമാൻ സോണൽ ഡബ്രാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. ഈ വർഷത്തെ ജൂറി അംഗങ്ങളിൽ ഒരാളായ ബാങ് ഇൻ ദ് മിഡിൽ സഹ സ്ഥാപകനും സിസിഒയുമായ പ്രതാപ് സുതൻ, ഒഗിൽവി ഇന്ത്യയുടെ മുൻ നാഷണൽ ക്രിയേറ്റീവ് ഡയറക്ടർ രാജീവ് റാവു എന്നിവരും പങ്കെടുക്കും. ഏജൻസി ഓഫ് ദി ഇയർ, റീജൺ സ്പെസിഫിക് ഏജൻസി ഓഫ് ദി ഇയർ, അഡ്വർടൈസർ ഓഫ് ദി ഇയർ അവാർഡ്, സ്പെഷൽ അവാർഡുകൾ എന്നിവയുൾപ്പെടെയുള്ളവയാണ് വിതരണം ചെയ്യുന്നത്.






