ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഐപിഒയ്ക്ക് ഒരുങ്ങി പെപ്പര്‍ഫ്രൈ, ഡ്രാഫ്റ്റ് പേപ്പറുകള്‍ അടുത്ത പാദത്തില്‍ സമര്‍പ്പിക്കും

മുംബൈ: ഒമ്‌നിചാനല്‍ ഫര്‍ണിച്ചര്‍ വില്‍പ്പനക്കാരനായ പെപ്പര്‍ഫ്രൈ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്നു. ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഡ്രാഫ്റ്റ് പേപ്പറുകള്‍ ഫയല്‍ ചെയ്യാനാണ് പദ്ധതി. അടുത്തവര്‍ഷമായിരിക്കും ലിസ്റ്റിംഗ്.

ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ് ഈ വര്‍ഷം നടത്താനിരുന്ന ഐപിഒ മാറ്റിവച്ചിരുന്നു. വിപണി അനുകൂലമല്ലാത്തതാണ് കാരണം. 250-300 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജെപി മോര്‍ഗന്‍, ഐസിഐസിഐ ബാങ്കാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. 500 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മുംബൈ ആസ്ഥാനമായ ഇ-കൊമേഴ്‌സ് കമ്പനി 2222 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 247 കോടി രൂപ വരുമാനം രേഖപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതല്‍.

1,185 കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യം (ജിഎംവി) രേഖപ്പെടുത്താനുമായി. അതേസമയം നഷ്ടം 83 ശതമാനം വര്‍ധിച്ച് 194 കോടി രൂപയായി. ജീവനക്കാരുടെ ശമ്പളവും മാര്‍ക്കറ്റിംഗും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ചെലവുകള്‍ കാരണമാണ് നഷ്ടമെന്ന് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ അംബരീഷ് മൂര്‍ത്തി പറയുന്നു.

പെപ്പര്‍ഫ്രൈ സ്റ്റുഡിയോസ് എന്ന പേരില്‍ 140 ഫിസിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിച്ചതാണ് ഇതിന് കാരണമെന്നും മൂര്‍ത്തി പറഞ്ഞു. ഈ സ്‌റ്റോറുകള്‍, ഇപ്പോള്‍ മൊത്തം വില്‍പ്പനയുടെ 36 ശതമാനം വിഹിതം നല്‍കുന്നു. ഇവയുടെ ബിസിനസിന്റെ 99 ശതമാനവും സ്വന്തം ചാനലുകളിലൂടെയാണ്.

X
Top