ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഈ രാജ്യങ്ങളിലുള്ളവർക്ക് മ്യുച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ നേട്ടത്തിന് നികുതി നൽകേണ്ട

ന്ത്യയുമായി ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭം പൂര്‍ണമായും നികുതി രഹിതമാകുന്നു.

പ്രവാസി ഇന്ത്യക്കാര്‍ അവരുടെ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിന്ന് നേടുന്ന മൂലധന നേട്ടങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലെന്ന് മുംബൈ ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധിച്ചതിനെ തുടര്‍ന്നാണ് ഈ ആനുകൂല്യം.

എന്‍ആര്‍ഐയായ അനുഷ്ക സഞ്ജയ് ഷാ നല്‍കിയ പരാതിയിലാണ് അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. ഇക്വിറ്റി, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് അവര്‍ക്ക് 1.35 കോടി രൂപ ഹ്രസ്വകാല മൂലധന നേട്ടം ലഭിച്ചിരുന്നു.

സിംഗപ്പൂര്‍ നിവാസിയായതിനാല്‍, ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നികുതി ഉടമ്പടി പ്രകാരം മൂലധന നേട്ടങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലെന്ന് അവര്‍ അവകാശപ്പെട്ടു.

അസസ്സിംഗ് ഓഫീസര്‍ (എഒ) നേരത്തെ ഇത് നിരസിക്കുകയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരികള്‍ക്ക് തുല്യമായി കണക്കാക്കുകയും മുഴുവന്‍ തുകയും നികുതി ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് നികുതി നല്‍കേണ്ട എന്ന് ട്രൈബ്യൂണല്‍ വിധിച്ചത്.

ഇന്ത്യയുമായി ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന നേട്ടത്തിന് ഇതോടെ ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരില്ല.

മൗറീഷ്യസ്, ഹോങ്കോംഗ്, യുഎഇ, പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ, ഫ്രാന്‍സ് യുകെ, ജര്‍മ്മനി, തുടങ്ങി നിരവധി പേര്‍ക്ക് ഇത് ഗുണം ചെയ്യും.

ഈ വിധി എന്‍ആര്‍ഐകളെ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിച്ചേക്കാം, ഇത് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഉയര്‍ന്ന നിക്ഷേപത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

അതേ സമയം നികുതി രഹിത ആനുകൂല്യം ലഭിക്കുന്നതിന് പ്രവാസികള്‍ ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് (ടിആര്‍സി) നല്‍കേണ്ടിവരും.

X
Top