നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

5:21 അനുപാതത്തില്‍ അവകാശ ഓഹരി വിതരണത്തിന് ഒരുങ്ങി പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: 5:21 അനുപാതത്തില്‍ അവകാശ ഓഹരികള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് സസ്‌ലോണ്‍ എനര്‍ജി. 3 രൂപ പ്രീമിയത്തില്‍ 2 രൂപ മുഖവിലയുള്ള 240,00,00,000 ഭാഗികമായി അടച്ചുതീര്‍ത്ത അവകാശ ഓഹരികളാണ് പുറത്തിറക്കുക. മൊത്തം 1200,00,00.000 രൂപയുടേതാണ് ഇത്.

അപേക്ഷിക്കുമ്പോള്‍ 2.50 രൂപയും പിന്നീട് 2.50 രൂപയും നല്‍കണം. അവകാശ ഓഹരി വിതരണത്തോടെ ഷെയര്‍ കാപിറ്റല്‍ 1247,30,87,083 ഓഹരികളുടേതായി മാറും. നിലവിലെ ഓഹരികളുടെ എണ്ണം 1007,30,87,083 ആണ്.

5:21 അനുപാതത്തിലാണ് അവകാശ ഓഹരികള്‍. അതായത് 5 എണ്ണം ഓഹരികള്‍ കൈവശം വയ്ക്കുന്ന യോഗ്യരായ ഓഹരിയുടമകള്‍ക്ക് 1 അവകാശ ഓഹരി ലഭ്യമാകും. വെള്ളിയാഴ്ച 9.15 രൂപയിലാണ് കമ്പനി സ്റ്റോക്കുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 45.24 ശതമാനം ഉയര്‍ന്ന ഓഹരി 2022 ല്‍ 14.49 ശതമാനം താഴ്ച വരിച്ചു. 8,898.09 കോടി രൂപ വിപണി മൂല്യമുള്ള സസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഒരു മിഡ് ക്യാപ്പ് കമ്പനിയാണ്. പുനരുപയോഗ ഊര്‍ജ പരിഹാരങ്ങളുടെ ലോകത്തിലെ മുന്‍നിര ദാതാക്കളാണ്.

ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. 14.50 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈയ്യാളുമ്പോള്‍ 6.76 ശതമാനം വിദേശ നിക്ഷേപകരും 13.43 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈവശം വയ്ക്കുന്നു. 65.30 ശതമാനം പബ്ലിക് ഹോള്‍ഡിംഗാണ്.

X
Top