ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

സ്റ്റാര്‍ട്ടപ്പുകളിലെ സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപം നവംബറില്‍ ഉയര്‍ന്നു, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു

ന്യൂഡല്‍ഹി: റിസര്‍ച്ച് പ്ലാറ്റ്ഫോമായ വെഞ്ച്വര്‍ ഇന്റലിജന്‍സിന്റെ കണക്കനുസരിച്ച്, സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ 2022 നവംബറില്‍ ഇന്ത്യന്‍ കമ്പനികളില്‍ 3.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. മുന്‍ മാസത്തേക്കാള്‍ 35 ശതമാനം വര്‍ധനവാണ് സൂചിപ്പിക്കുന്നതെങ്കിലും (2022 ഒക്ടോബറില്‍ 76 ഇടപാടുകളിലായി 2.6 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കപ്പെട്ടു), മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്
28 ശതമാനം കുറവാണ്. 2021 നവംബറില്‍ 105 ഡീലുകളിലായി 4.9 ബില്യണ്‍ ഡോളര്‍ കമ്പനികളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നു.

ഇതോടെ, ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ച തുക,2022 ല്‍ 44 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം കുറവാണ് ഈ വര്‍ഷത്തേത്. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 64.8 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കമ്പനികള്‍ നേടിയത്.

ഡീലുകളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ 1356 ഉം ഈ വര്‍ഷം 1191 ഉമാണ്. ഇടപാടുകളില്‍ നിന്നുള്ള പുറത്തുകടക്കല്‍ നടപ്പ് വര്‍ഷം 2.7 മടങ്ങ് വര്‍ധിച്ചതായും വെഞ്ച്വര്‍ ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇക്വിറ്റി,വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങള്‍ നവംബറില്‍ 25 ഡീലുകളില്‍ നിന്ന് ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ നേടി.

മുന്‍ മാസത്തെ അപേക്ഷിച്ച് 15 ഡീലുകള്‍ ക്ലോസ് ചെയ്തു.0.9 ബില്യണ്‍ ഡോളറാണ് മുന്‍മാസം ഇവര്‍ കൊയ്തത്. ധനസഹായം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോഴും ഇടിവ് തുടരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘നിക്ഷേപ ശീതകാലം’ എന്നാണ് ഈ പ്രതിഭാസം അഭിസംബോധന ചെയ്യപ്പെടുന്നത്.

X
Top