ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വൈകെഎൻപി മാർക്കറ്റിംഗ് മാനേജ്‌മെന്റിന്റെ ഓഹരികൾ ഏറ്റെടുത്ത് പിബി ഫിൻടെക്

മുംബൈ: എൽഎൽസിയായ വൈകെഎൻപി മാർക്കറ്റിംഗ് മാനേജ്മെന്റിൽ 2 ദശലക്ഷം യൂഎസ് ഡോളറിന്റെ നിക്ഷേപം നടത്തി പിബി ഫിൻടെക്. നിക്ഷേപത്തിലൂടെ കമ്പനി വൈകെഎൻപി മാർക്കറ്റിംഗ് മാനേജ്മെന്റിന്റെ 26.72% ഓഹരികൾ സ്വന്തമാക്കി.

കമ്പനി അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള പിബി ഫിൻടെക് എഫ്ഇസഡ് -എൽഎൽസി വഴിയാണ് നിർദിഷ്ട ഇടപാട് നടത്തിയത്. കൂടാതെ ഈ നിക്ഷേപത്തോടെ വൈകെഎൻപി കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനമായി മാറിയതായി പിബി ഫിൻടെക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

യു.എ.ഇ.യിലെ കമ്പനികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്‌ത വിൽപ്പന, വിപണന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മുൻനിര കമ്പനിയാണ് വൈകെഎൻപി മാർക്കറ്റിംഗ് മാനേജ്‌മെന്റ്. ലീഡ് ജനറേഷൻ, സെയിൽസ് കൺസൾട്ടിംഗ് സേവനങ്ങൾ, കോ-സോഴ്‌സിംഗ്, സെയിൽസ് ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് കമ്പനി പ്രധാനമായും നൽകുന്നത്.

ഈ ഏറ്റെടുക്കൽ പിബി ഫിൻടെക്കിനെ അതിന്റെ അന്തരാഷ്ട്ര സാന്നിധ്യം വിപുലീകരിക്കാൻ സഹായിക്കും.

X
Top