സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

പേടിഎമ്മിന്റെ വായ്പാ ബിസിനസ് 24,000 കോടി രൂപയുടെ വരുമാന റൺ റേറ്റ് നേടി

മുംബൈ: പ്ലാറ്റ്‌ഫോമിന്റെ വായ്പ വിതരണ ബിസിനസ്സ് ജൂണിൽ 24,000 കോടി വാർഷിക റൺറേറ്റ് എന്ന നാഴികക്കല്ല് കൈവരിച്ചതായി പേടിഎം അറിയിച്ചു. കൂടാതെ ഈ കാലയളവിൽ കമ്പനി അതിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ ഇടപാട് ഉപയോക്താക്കളുടെ (MTU) എണ്ണമായ 75 ദശലക്ഷത്തിലെത്തി. ജൂണിൽ അവസാനിച്ച പാദത്തിൽ പ്രതിമാസ ഇടപാട് ഉപയോക്താക്കൾ (എംടിയു) 74.8 ദശലക്ഷമായതായി കമ്പനി അറിയിച്ചു. ഇത് വർഷം തോറും (YoY) 49 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വായ്പ ബിസിനസ്സ് 492 ശതമാനം വാർഷിക വളർച്ചയോടെ മൊത്തം 8.5 മില്യൺ ആയി വർധിച്ചു. ജൂൺ പാദത്തിലെ കമ്പനിയുടെ മൊത്തം വായ്പ മൂല്യം 5,554 കോടി രൂപയാണ്.

തങ്ങളുടെ വായ്പ ഉൽപ്പന്നങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച ആകർഷകമായ ലാഭം നൽകുന്നതായും, ഒപ്പം പേഴ്സണൽ ലോൺ ബിസിനസിന്റെ സ്കെയിൽ-അപ്പ് കാരണം ശരാശരി ടിക്കറ്റ് വലുപ്പത്തിലും വർദ്ധനവ് ഉണ്ടായതായി പേടിഎം പ്രസ്താവനയിൽ പറഞ്ഞു. പേടിഎമ്മിന്റെ ജൂൺ പാദത്തിലെ മർച്ചന്റ് പേയ്‌മെന്റ് വോളിയം 2.96 ലക്ഷം കോടി രൂപയായിരുന്നു. കൂടാതെ ഓഫ്‌ലൈൻ പേയ്‌മെന്റുകളിൽ മൊത്തം 3.8 ദശലക്ഷം ഉപകരണങ്ങൾ ഉപയോഗിച്ച് തങ്ങളുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തിയതായി കമ്പനി പറഞ്ഞു. 

X
Top