ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

പേടിഎമ്മിന് തേർഡ് പാർട്ടി ആപ്പ് ലൈസൻസ് അനുവദിച്ചു

ന്യൂഡൽഹി: യുപിഐ സേവനങ്ങൾ തുടരാൻ പേടിഎമ്മിന് അനുമതി നൽകി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).

പേടിഎം മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ തേർഡ് പാർട്ടി ആപ്പ് ലൈസൻസിനുള്ള അപേക്ഷയിലാണ് എൻപിസിഐ അനുമതി നൽകിയത്.

ഇതോടെ പേടിഎം ബാങ്ക് പ്രവർത്തനം നിർത്തിലായും പേടിഎം ഉപഭോയോക്താക്കൾക്ക് സാധാരണ നിലയിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും.

മാർച്ച് 15-ന് ശേഷം പുതിയ നിക്ഷേപം സ്വീകരിക്കരുതെന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകിയിരുന്നു. ഇതോടെ ആപ്പിന്റെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് ഇപ്പോൾ തേർഡ് പാർട്ടി ആപ്പ് ലൈസൻസ് പേടിഎമ്മിന് ലഭിച്ചത്. ഇനി സാധാരണ നിലയിൽ തന്നെ യുപിഐ ഉപയോഗിച്ച് പേടിഎമ്മിന് പ്രവർത്തിക്കാൻ സാധിക്കും.

ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയവയുടെ പങ്കാളിത്തത്തോടുകൂടിയാകും പേടിഎം യുപിഐ ഇടപാടുകൾ തുടരുകയെന്ന് എൻപിസിഐ പ്രസ്താവനയിൽ അറിയിച്ചു.

തുടര്ച്ചയായ ചട്ടലംഘനം ചൂണ്ടിക്കാട്ടി റിസര്വ് ബാങ്കാണ് പേടിഎം പേമെന്റ് ബാങ്കിന്റെ പ്രവർത്തനം നിര്ത്തിവെക്കാന് ഉത്തരവിട്ടത്. ഫെബ്രുവരി 29 വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. തുടർന്ന് മാര്ച്ച് 15 വരെ നീട്ടുകയായിരുന്നു.

X
Top